മുംബൈ•മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയായി ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷ വര്‍ദ്ധന്‍ പാട്ടീല്‍. കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങളല്ല, മറിച്ച് സഖ്യകക്ഷിയായ എന്‍.സി.പിയുമായിയുള്ള ഭിന്നതയാണ് കടുത്ത തീരുമാനമെടുക്കാന്‍ ഹര്‍ഷവര്‍ധനെ പ്രേരിപ്പിക്കുന്നത്.
ബുധനാഴ്ച ഇന്ദാപൂരിൽ നടന്ന അനുയായികളുടെ യോഗത്തിൽ ഹർഷവർധൻ പാട്ടീൽ സംസാരിച്ചിരുന്നു. എൻസിപിയെ ലക്ഷ്യമിട്ട് ഹർഷവർധൻ പാട്ടീൽ തന്റെ അനുയായികളോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു, ഇതിന് ജനക്കൂട്ടം മറുപടി പറഞ്ഞത്, ‘ബിജെപി’ എന്നാണ്.
ഏതെങ്കിലും രാഷ്ട്രീയ തീരുമാനമെടുക്കുന്നതിന് മുമ്പ് അവരുടെ വികാരങ്ങൾ പരിഗണിക്കുമെന്ന് പാട്ടീൽ ഉറപ്പ് നൽകി.
അതേസമയം, സ്രോതസ്സുകളെ വിശ്വസിക്കാമെങ്കില്‍, പാട്ടീൽ സംസ്ഥാന ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെട്ടുകഴിഞ്ഞിരിക്കുന്നു. താമസിയാതെ ബി.ജെ.പിയില്‍ ചേരാം.
പുണെയിലെ ഇന്ദാപൂർ നിയമസഭാ സീറ്റിൽ നിന്ന് നാല് തവണ എം.എൽ.എയാണ് ഹർഷവർധൻ പാട്ടീൽ. 1995 മുതൽ എല്ലാ സർക്കാരുകളിലും മന്ത്രിയായി സേവനമനുഷ്ഠിച്ച റെക്കോർഡ് പാട്ടിലിനുണ്ട്.
ALSO READ: പാര്‍ട്ടി വിട്ടു മണിക്കൂറുകള്‍ക്കകം അല്‍ക്ക ലാംബെ കോണ്‍ഗ്രസില്‍ ചേര്‍ന്നു
1995, 1999, 2004 വർഷങ്ങളിൽ പാട്ടീൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. 2009 ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. 1995 ൽ ശിവസേന-ബിജെപി സർക്കാരിനെ പിന്തുണച്ച അദ്ദേഹം സംസ്ഥാന മന്ത്രി കൂടിയായിരുന്നു.
പ്രാദേശിക രാഷ്ട്രീയത്തിൽ പാട്ടീലിന്റെ പോരാട്ടം എല്ലായ്പ്പോഴും എൻ.സി.പിക്കെതിരെയായിരുന്നു. 2014 ൽ കോൺഗ്രസും എൻ.സി.പിയും ബന്ധം വിച്ഛേദിച്ചപ്പോൾ പാട്ടീൽ എൻ.സി.പി സ്ഥാനാർത്ഥി ദത്ത ഭരനോട് പരാജയപ്പെട്ടു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാട്ടീൽ പവാറുമായി ഒത്തുചേർന്ന് സുപ്രിയ സുലെയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തു.
മുൻ മന്ത്രി എൻ.സി.പി.യോട് അസ്വസ്ഥനാണെന്നും വിശ്വാസവഞ്ചന ആരോപിച്ചതായും പാട്ടീലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.സി.പി തന്നെ സഹായിക്കില്ലെന്ന് പാട്ടീലിന് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു.
അടുത്ത ആഴ്ചയോടെ ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനം പാട്ടീൽ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Post Your Comments