തിരുവനന്തപുരം : സംസ്ഥാനത്തെ ആര്‍ എസ് എസ് ബിജെപി പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. യുവ നേതാക്കളടക്കം നിരവധി പേര്‍ തുടര്‍ച്ചയായി വാഹാനാപകടങ്ങളില്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.കൊല്ലം മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അടിക്കടി ഉണ്ടാകുന്ന അപകടമരണങ്ങളെക്കുറിച്ച് ചര്‍ച്ച സജീവമായിരുന്നു. കൂടാതെ പെരുമ്പാവൂര്‍ സ്വദേശി രഞ്ജിത്തിന്റെ ( റെൻ നായർ എന്ന പേജിന്റെ ഉടമ) മരണം കൊലപാതകമാണെന്ന സംശയവും ഉയര്‍ന്നിരുന്നു.
രഞ്ജിത് തന്നെ പല പ്രാവശ്യം തനിക്ക് നേരെയുള്ള ഭീഷണിയെ കുറിച്ച് പ്രതിപാദിച്ചിരുന്നു. കൂടാതെ ആരോ കൊല്ലാൻ നടക്കുന്നുണ്ട് എന്ന് പോസ്റ്റിട്ടു ദിവസങ്ങൾക്കുള്ളിലായിരുന്നു റെൻ നായരുടെ അപകടമരണം. സൈബറിടത്തില്‍ ഇസ്ലാമിക ഭീകരവാദത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്ത്. നിരവധി ഭീഷണികളും റെൻ നായർക്ക് ഉണ്ടായിരുന്നു.
ബി ജെ പി കോങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി ആയിരുന്ന ബി കെ ഹരികുമാര്‍, ബി ജെപി ഐ ടി സെല്‍ ചുമതല വഹിച്ചിരുന്ന കണ്ണൂര്‍ സ്വദേശി വിനീത് നമ്പ്യാര്‍, തലശ്ശേരി നായനാര്‍ റോഡിലെ ആര്‍ എസ് എസ് ശാഖാ മുഖ്യ ശിക്ഷക് ആയിരുന്ന അശ്വിന്‍ തുടങ്ങി നിരവധി പേരുടെ മരണങ്ങളില്‍ ദുരൂഹത ഉയര്‍ന്നിരുന്നു . മലപ്പുറം ചമ്ര വട്ടം സ്വദേശി യും ബി ജെപി ബൂത്ത് പ്രസിഡന്റുമായിരുന്ന വിനോദ് കൊല്ലപ്പെട്ടതും സംശയത്തിനിടയാക്കിയിരുന്നു . തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആയിരുന്ന പരുത്തിപ്പള്ളി ശ്രീകുമാറിന്റെ അപകടമരണം ആസൂത്രിത കൊലപാതകമാണെന്ന് പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു .
ബൈക്കില്‍ കാറോ , ലോറിയോ ഇടിച്ചായിരുന്നു പലരും കൊല്ലപ്പെട്ടത് . എന്നാൽ ഇടിച്ച വാഹനങ്ങൾ പലപ്പോഴും കണ്ടെത്താനായിട്ടുമില്ല. ചില ഗ്രൂപ്പുകളിലും മറ്റും ഇത്തരം അപകടത്തിലൂടെ സംഘ പ്രവർത്തകരെ കൊന്നൊടുക്കണമെന്ന ആഹ്വാനം കണ്ടതിനെ തുടർന്നാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടു കൊണ്ട് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്രത്തെ സമീപിച്ചത്. അപകടത്തിൽ മരിക്കുന്ന ഈ പ്രവർത്തകരുടെ വാർത്തകൾക്കു താഴെ കൊലവിളികൾ നടക്കുന്നതും പതിവായിരുന്നു.കേരളത്തില്‍ നടന്ന ഇത്തരം അപകടങ്ങളെക്കുറിച്ചു നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു
.ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരം സംഭവങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. വിവരങ്ങള്‍ ശേഖരിച്ചു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം. അപകടത്തില്‍ ഗുരുതര പരിക്ക് പറ്റിയവരെ സന്ദര്‍ശിച്ചു അന്വേഷണ സംഘം തെളിവുകള്‍ ശേഖരിച്ചതായും സൂചനയുണ്ട് .തമിഴ്നാട്ടിലും, കര്‍ണാടകയിലും ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മീനാക്ഷി ലേഖി, കുമ്മനം രാജശേഖരൻ തുടങ്ങിയവർ ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത്.
Post Your Comments