കൊളംബോ: ഇന്ത്യക്കാര്‍ അറസ്റ്റില്‍. വിസാ കാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയില്‍ താമസിച്ച 44 ഇന്ത്യക്കാരെയാണ് ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റുചെയ്തത്. കൊളംബോ നഗര പ്രദേശത്തെ സ്ലേവ് ഐലന്‍ഡിലെ നിര്‍മാണ മേഖലയില്‍ ജോലിചെയ്തിരുന്ന 25നും അൻപതിനും പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായവരെന്ന് ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also read : ഒഴുകിയെത്തിയത് പതിനായിരങ്ങൾ; യു എ ഇ യിലെ സഫാരി മാൾ നാടിന് സമർപ്പിച്ചു
അറസ്റ്റിലായവരെ മിരിഹാനാ തടങ്കല്‍ പാളയത്തിലേക്കു കൈമാറി. ഇവര്‍ക്ക് കൃത്യമായി ശന്പളം ലഭിച്ചിരുന്നില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.അതോടൊപ്പം തന്നെ മറ്റൊരു കേസില്‍ ഇതേ നിര്‍മാണ സ്ഥലത്ത് അനുമതിയില്ലാതെ ജോലി ചെയ്ത 18 ഇന്ത്യാക്കാരുടെ വീസ കണ്ടുകെട്ടിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് ടൂറിസ്റ്റ് വിസ കാലവധി കഴിഞ്ഞു തങ്ങിയ ഇന്ത്യക്കാരായ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 27 പേര് ജാഫ്നയില്‍ അറസ്റ്റിലായിരുന്നു.
Post Your Comments