KeralaLatest NewsNews

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസ് : ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 4പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം : നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടത്തയെന്ന കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈം ബ്രാഞ്ച്. മുഖ്യ പ്രതി യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 4പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഷോബി ജോസഫ്, നിധിൻ മോഹൻ. ജിത്തു പി ഡി എന്നിവരാണ് മറ്റു പ്രതികൾ.

also read : മോഷണക്കേസില്‍ പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു

ഇവര്‍ പേരുമാറി സംസ്ഥാനത്തുടനീളം സഞ്ചരിക്കാനും താമസിക്കാനും സാധ്യതയുള്ളതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതായും നോട്ടീസില്‍ വ്യക്തമാക്കുന്നു. കൂടാതെ കേസ് എടുത്ത ശേഷം പ്രതികള്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button