KeralaLatest NewsIndia

മോഷണക്കേസില്‍ പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു

സിപിഎം ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

പാലക്കാട‌്: മോഷണക്കേസില്‍ പ്രതിയായ ഒറ്റപ്പാലം നഗരസഭയിലെ കൗണ്‍സിലര്‍ രാജിവച്ചു. വരോട് വാര്‍ഡ് കൗണ്‍സിലറായിരുന്ന ബി സുജാതയാണ് രാജിവച്ചത്.കേസില്‍ പ്രതിചേര്‍ത്തപ്പോള്‍ ഇവരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ജൂണ്‍ 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ 38000 രൂപ നഷ്ടമാകുന്നത്. അതില്‍ പ്രതിയായതിനെ തുടര്‍ന്ന് സിപിഎം ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സുജാത ഒഴിഞ്ഞെങ്കിലും കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. സുജാതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഒരു വിഭാഗം നേതാക്കള്‍ സംരക്ഷിക്കുന്നെന്ന് ആരോപണവുമുണ്ടായിരുന്നു. നേതാക്കളുടെ സംരക്ഷണമുളളതിനാലാണ് ആരോപണമുയര്‍ന്ന് രണ്ടുമാസം കഴിഞ്ഞിട്ടും കൗണ്‍സിലര്‍ സ്ഥാനമൊഴിയാത്തതെന്നാണ് ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നത്.

മോഷണക്കേസിലെ പ്രതിയായ കൗണ്‍സിലറെ സംരക്ഷിക്കുന്നുവെന്നാരോപിച്ച്‌ ഭരണസമിതിക്കെതിരെ, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെയാണ് കൗണ്‍സിലറുടെ രാജി.സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ രാജിയെന്നും സൂചനയുണ്ട്. നഗരസഭാ സെക്രട്ടറിക്ക് രജിസ്ട്രേഡ് ആയിട്ടാണ് രാജിക്കത്ത് അയച്ചത്.

shortlink

Post Your Comments


Back to top button