Latest NewsMollywoodNews

കുട്ടിയുടുപ്പിന് എന്താ കുഴപ്പം? മീര നന്ദനെ പിന്തുണച്ച് നടിമാർ രംഗത്ത്

കൊച്ചി: നടിയും, മോഡലുമായ മീര നന്ദൻ കുട്ടിയുടുപ്പ് ഇട്ടത് സമൂഹ മാധ്യമങ്ങളിൽ വിവാദമാകുന്നതിനിടെ താരത്തെ പിന്തുണച്ച് നടിമാർ രംഗത്ത്. മോഡൽ കൂടിയായ മീര കുട്ടിയുടുപ്പിൽ എത്തിയ ചിത്രങ്ങൾക്ക് എതിരെ ആണ് നിരവധി മോശം കമന്റുകളുമായി ആരാധകർ എത്തിയത്.

ALSO READ: സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അഭയാര്‍ഥി യുവാവിന്റെ ഭാര്യയായ യുവതി; ജീവിതത്തിൽ പണം ഒന്നുമല്ലെന്ന് വ്യക്തമാക്കുന്ന കഥയിങ്ങനെ

നിങ്ങളുടെ മുൻ വിധികൾ എന്നെ ഒരിക്കലും ബാധിക്കില്ല എന്നാണ് മീര ഫോട്ടോക്ക് ഒപ്പം അടിക്കുറിപ്പ് എഴുതിയത്. മീരക്ക് പിന്തുണയായി അനു മോൾ, രജീഷ വിജയൻ, പ്രയാഗ മാർട്ടിൻ, ശ്രിന്ദ എന്നിവർ രംഗത്ത് എത്തിയിരുന്നു.

ALSO READ: നടി സംയുക്ത വര്‍മ്മയുടെ യോഗ പരിശീലനം; ചിത്രങ്ങള്‍

ലാൽ ജോസ് സംവിധാനം നിർവഹിച്ച മുല്ല എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ അഭിനയെത്രിയാണ് മീര നന്ദൻ, വളരെ കുറച്ചു സിനിമകൾ മാത്രമേ മീര ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും തുടർന്ന് എത്തിയ മല്ലു സിങ്, കേരള കഫെ, സീനിയേഴ്സ്, അപ്പോത്തിക്കിരി, പുതിയ മുഖം എന്നീ ചിത്രങ്ങളിൽ കൂടി മീര ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ താൽകാലിക വിടവാങ്ങിയ മീര നന്ദൻ ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കി ആയി ആണ് ജോലി ചെയ്യുന്നത്, ഇതിനൊപ്പം തന്നെ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിദ്ധ്യം ആണ് മീര.

shortlink

Related Articles

Post Your Comments

Related Articles


Back to top button