Latest NewsNewsInternational

സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അഭയാര്‍ഥി യുവാവിന്റെ ഭാര്യയായ യുവതി; ജീവിതത്തിൽ പണം ഒന്നുമല്ലെന്ന് വ്യക്തമാക്കുന്ന കഥയിങ്ങനെ

സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അഭയാര്‍ഥി യുവാവിന്റെ ഭാര്യയായ യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യൂറോപ്പിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ദിയുടെ സഹ ഉടമയും ജര്‍മനിയിലെ സമ്പന്നരില്‍ പ്രമുഖനുമായ തിയോ ആര്‍ബര്‍ട്ടിന്റെ മുന്‍ഭാര്യയാണ് 47 കാരിയായ കാത്തിയ. പതിനാറ് ബില്യണ്‍ യൂറോയാണ് തിയോയുടെ ഏകദേശ ആസ്തി. എന്നാൽ ഇത്രയും സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാത്തിയ 31 കാരനായ താരിഖിനൊപ്പം ജീവിക്കാനായി ഇറങ്ങിപ്പോകുകയായിരുന്നു.

Read also: ഒരു ദിവസം അയാളുടെ ഭാര്യ എന്നെ വിളിച്ചു; ആറു മാസമായി നിങ്ങൾ ആണ് പുള്ളിയുടെ ഉള്ളിൽ.. ഒരേ സമയം പല സ്ത്രീകളോട് താല്പര്യമുള്ള സമൂഹത്തിലെ ഉന്നതനെക്കുറിച്ച് ഒരു കൗൺസലിംഗ് സൈക്കോളജിസ്റ്റിന്റെ അനുഭവക്കുറിപ്പ്‌

അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയം തേടി ജര്‍മനിയിലെത്തിയ കുടുംബത്തിലെ അംഗമാണ് താരീഖ്. ലണ്ടനില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ താരിഖ് തിയോയുടെ വസതിയില്‍ കമ്പ്യൂട്ടര്‍ സിസ്റ്റം സ്ഥാപിക്കാനെത്തിയപ്പോഴാണ് കാത്തിയയെ ആദ്യമായി കാണുന്നത്. ആദ്യകാഴ്ചയില്‍ തന്നെ ഇരുവരും അനുരാഗബദ്ധരായിത്തീര്‍ന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് കാത്തിയ താരിഖിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഇവർക്ക് ഒന്നരവയസുള്ള ഒരു മകനുണ്ട്. സൗണ്ട് എന്‍ജിനീയറായ താരിഖ് പുതിയ വീട് നിര്‍മിക്കുന്ന തിരക്കിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button