തിരുവനന്തപുരം: കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, ബി.ജെ.പി ഒരിക്കലും മുസ്ലീംങ്ങളുടെ നിത്യ ശത്രുവല്ലെന്നും സമസ്ത. നരേന്ദ്ര മോദി നല്ല ഭരണം നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
ബി.ജെ.പി മുസ്ലീംങ്ങളുടെ നിത്യശത്രുവായിട്ട് ആരും കാണുന്നില്ല. മുസ്ലീങ്ങള്‍ കാണുന്നില്ല. ചില പരിപാടികളില്‍, വിഷയങ്ങളില്‍ ബി.ജെ.പിയോട് എതിര്‍പ്പുണ്ടാവാം. എന്നതല്ലാതെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഭരണം ബി.ജെ.പി കാഴ്ചവെച്ചാല്‍ എന്താണ് പ്രശ്‌നം. ഉയര്‍ന്ന സ്ഥാനത്ത് ഒരു മുസ്ലീം വരിക എന്നുള്ളത് മുസ്ലീങ്ങളെ സംബന്ധിച്ചും പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളെ കുറിച്ചും ഏറെ സന്തോഷമുള്ള കാര്യമാണ്. ആ നിലക്ക് ഏറെ സന്തോഷത്തോടെ ഗവര്‍ണറെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ കാര്യനിര്‍വഹണത്തില്‍ നീതിയുക്തമായ പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും ഉമര്‍ ഫൈസി മുക്കം ഒരു പ്രദേശിക ചാനലിനോട് പറഞ്ഞു.
ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന സമയത്ത് ഒരു മുസ്ലീംമിനെ ഗവര്‍ണറായി നിയമിക്കുന്നത് വിരോധഭാസമായി പലരും കാണുന്നുണ്ട്. അതിന്റെ ആവശ്യമില്ല. നല്ല ഭരണം കാഴ്ചവെച്ചാല്‍ ബി.ജെ.പിയെ മുസ്ലീംങ്ങളെ സ്വാഗതം ചെയ്യുമെന്നും ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.
Post Your Comments