ന്യൂഡല്‍ഹി: പാകിസ്ഥാന് ഇത് തിരിച്ചടികളുടെ കാലമാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓണ്‍ലൈന്‍ വഴി വ്യാജപ്രചരണം നടത്തിയ പാകിസ്ഥാനിലെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നീ സോഷ്യല്‍ മീഡിയകളിലൂടെ ഏറെ നാളുകളായി പാകിസ്ഥാന്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ‘ഇന്ത്യന്‍ അധിനിവേശ’ കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്ന പേരിലാണ് പാകിസ്ഥാനി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരന്തരം ചിത്രങ്ങളും, വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചത്.
അതേസമയം, ഈ അക്കൗണ്ടുകളെല്ലാം ഇപ്പോള്‍ ബ്ലോക്ക് ചെയ്യപ്പെട്ടത് ഇന്ത്യയുടെ ഇടപെടല്‍ മൂലമാണെന്നാണ് പാകിസ്ഥാന്റെ പരാതി. തെറ്റായതും പ്രകോപനപരമായതുമായ വിവരങ്ങള്‍ പങ്കുവച്ചതിനാണ് ഈ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്.
ഈ സംഭവത്തിനെതിരെ പാകിസ്ഥാനില്‍ പ്രതിഷേധം കനക്കുകയാണ്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാന്‍ ഇന്ത്യ തീരുമാനിച്ചതിനു ശേഷം പാക് അനുകൂലമായ 333 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച വിഷയം ചൂണ്ടികാണിച്ച് പാക്കിസ്ഥാനിലെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ഗഫൂര്‍ രംഗത്തെത്തിയിരുന്നു. അക്കൗണ്ടുകള്‍ നിര്‍ത്തിയ വിഷയം പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍സ് അതോറിറ്റി ട്വിറ്ററുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ട്വിറ്റര്‍ പ്രതികരിക്കാന്‍ തയാറായില്ല.
ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ട്വീറ്റിനോട് പ്രതികരിച്ചതിന് പാക് മാദ്ധ്യമപ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
Post Your Comments