Latest NewsNewsIndia

അഴിമതി നടത്തിയവര്‍ ഒന്നിന് പുറകെ ഒന്നായി അഴിക്കുള്ളിലാകുമ്പോള്‍: ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചരങ്ങളും സംഭവിക്കാന്‍ പോകുന്നതും: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ്‌ എഴുതുന്നു

അഴിമതിക്കേസുകൾ കോൺഗ്രസുകാരെയും അവരുടെ ദല്ലാളന്മാരെയും വല്ലാത്ത പ്രതിസന്ധിയിലാക്കുന്നു. പുറത്ത് ജനങ്ങൾക്ക് മുന്നിൽ പറഞ്ഞുനിൽക്കാൻ പലർക്കുമാവുന്നില്ല എന്നതാണ് മറ്റൊരു കാര്യം. കേസിൽ കുടുങ്ങിയവർക്കൊപ്പം പാർട്ടിയും ഈ ഘട്ടത്തിൽ പ്രതീക്ഷിച്ചത് പോലെ രംഗത്ത് വന്നില്ല. പി ചിദംബരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നിരസിച്ചതും എൻഡിടിവി ക്കെതിരെ എഫ്‌ഐആർ ഇട്ടതുമാണ്ഏറ്റവും പുതിയ വാർത്ത. രണ്ടും കോൺഗ്രസിന് തലവേദന തന്നെയാണ്. അത് ആരെയൊക്കെ എങ്ങിനെയൊക്കെ ബാധിക്കുമെന്നത് കണ്ടറിയേണ്ടതാണ്. കോൺഗ്രസിന്റെ തലപ്പത്തുള്ളവരുമായി ഇവർക്കൊക്കെയുള്ള അടുപ്പവും ബന്ധവും കോടതിയിൽ എങ്ങിനെയാണ് പ്രതിഫലിക്കുക എന്നതും കാണേണ്ടിയിരിക്കുന്നു.

എൻഡിടിവി-ക്കെതിരെയുള്ള സിബിഐയുടെ പുതിയ കുറ്റപത്രം പലരെയും പ്രതിസന്ധിയിലാക്കിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇന്നലെ സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചതും നികുതി വെട്ടിച്ചതുമാണ് ആക്ഷേപം. ചാനലിന്റെ മേധാവികളായ പ്രണോയ് റോയ്, രാധിക പ്രണോയ് റോയ്, വിക്രം ചന്ദ്ര എന്നിവരാണ് എഫ്‌ഐആർ പ്രകാരം പ്രതിക്കൂട്ടിൽ. ഈ ഇടപാടും പി ചിദംബരത്തിലേക്ക് എത്തിപ്പെടുമെന്നാണ് സൂചനകൾ. അതിനുവേണ്ടുന്ന തെളിവുകൾ സിബിഐക്ക് ലഭിച്ചതായാണ് അറിയുന്നത്. ഇന്ന് സുപ്രീം കോടതി ഒരു കേസിൽ പി ചിദംബരത്തിന് മുൻ‌കൂർ ജാമ്യം നിഷേധിച്ചിരുന്നു. ഐഎൻഎക്സ് മീഡിയ കേസിലാണിത്. അതേസമയം തന്നെ സിബിഐക്കെതിരെ അത്യുന്നത കോടതിയിൽ സമർപ്പിച്ച ഹർജി ചിദംബരം പിൻവലിക്കുകയും ചെയ്തു. എന്നാൽ എയർസെൽ മാക്സിസ് കേസിൽ ചിദംബരത്തിന് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്നി ഇന്ന് മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഈ കേസിൽ അദ്ദേഹവും മകനും ഇപ്പോൾ തന്നെ ജാമ്യത്തിലാണ്. അതായത് കേസുകൾക്കിടയിൽ പെട്ട് ഉഴലുന്ന ചിദംബരത്തെയാണ് ഇപ്പോൾ കാണാനാവുന്നത്. അധികാരത്തിന്റെ തണലിൽ നൂറു കണക്കിന് കോടികൾ ഉണ്ടാക്കി എന്ന ആക്ഷേപത്തെ ന്യായീകരിക്കാൻ അദ്ദേഹവും വക്കീൽ വൃന്ദവും വല്ലാതെ വിഷമിക്കുന്നതും ഇപ്പോൾ കാണാനാവുന്നുണ്ട്.

ALSO READ: സിബിഐ കസ്റ്റഡിയിലും കേന്ദ്രസർക്കാരിനെ പരിഹസിച്ച് ചിദംബരം

ചിദംബരത്തിന് മുന്നിൽ ഇനിയിപ്പോൾ വലിയ പ്രതീക്ഷകൾ ഉണ്ടെന്ന് തോന്നുന്നില്ല. എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത് തടയാനാണ് സുപ്രീം കോടതിയിൽ പോയത്. അതിൽ വിജയിച്ചില്ല എന്ന് മാത്രമല്ല ആ വിധിന്യായത്തിലെ ചില പരാമർശങ്ങൾ അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്നതുമാണ്. മുൻ‌കൂർ ജാമ്യം സുപ്രീം കോടതിയിൽ നിന്ന് ലഭിക്കുമെന്ന് ചിദംബരം പ്രതീക്ഷിച്ചു എന്ന് വേണം കരുതാൻ. ജാമ്യം ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തെ വീട്ട് തടങ്കലിൽ വെക്കണം എന്നുവരെ കപിൽ സിബൽ കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അതൊന്നും കോടതി കേട്ടതായി നടിച്ചില്ല. ‘This is not a fit case for grant of anticipatory bail. Investigating agency has to be given enough freedom to probe. Grant of anticipatory bail at this stage will hamper the investigation. Accused may move regular bail before the appropriate court.’ എന്നാണ് ചിദംബരം കേസിലെ വിധിയിൽ സുപ്രീം കോടതി പറഞ്ഞത്. അതായത് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യണം എന്ന വാദഗതി കോടതി അംഗീകരിച്ചു. ഇനി അതിനെതിരെ എവിടെയെങ്കിലും ഹർജിയുമായി പോകാനാവുമോ അദ്ദേഹത്തിന്?ഒരു കാലഘട്ടത്തിൽ

മറ്റൊന്ന് തനിക്കെതിരായ തെളിവുകൾ മുഴുവൻ കാണിക്കണം എന്നതായിരുന്നു ചിദംബരത്തിന്റ വാദഗതി. അത് അസാധാരണമായ ഒന്നാണ് എന്നത് അന്ന് തന്നെ സർവരും പറഞ്ഞിരുന്നു. വിചാരണ ഘട്ടത്തിൽ പുറത്തെടുക്കേണ്ട തെളിവുകൾ എന്തിനിപ്പോൾ ചിദംബരത്തെ കാണിക്കണം? ഇക്കാര്യത്തിലും ഇന്ന് സുപ്രീം കോടതി വ്യക്തത വരുത്തിയിട്ടുണ്ട്…….. ‘ PChidambaram won’t be shown all the materials collected by ED at this stage & #ED doesn’t need to produce the transcripts of Chidambaram’s questioning in the court’…എന്നാണ് കോടതി വിധിന്യായത്തിൽ പറഞ്ഞത്. അവസാനം മുൻ‌കൂർ ജാമ്യത്തിനുള്ള വാദഗതിയെയും കോടതി തള്ളി. അതൊരു അവകാശമല്ല; സാമ്പത്തിക തട്ടിപ്പുകൾ ഗുരുതരമായ കുറ്റമാണ് എന്നും അത്തരം കേസുകളിൽ മുൻ‌കൂർ ജാമ്യമെന്നത് അനിതരസാധാരണമായ കാര്യമാണ് എന്നും കോടതി പറഞ്ഞു. ‘Right to anticipatory bail can’t a subject matter of fundamental right under Article 32….. economic offences are serious offences and anticipatory bail has to be an exception in such cases’.

അതേസമയം ഈ വിധി പുറത്തുവന്നു മണിക്കൂറുകൾക്കകം ചിദംബരത്തിന് സിബിഐ കോടതി എയർസെൽ മാക്സിസ് കേസിൽ മുൻ‌കൂർ ജാമ്യം അനുവദിച്ചു. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ മുൻകൂർ ജാമ്യം അസാധാരണമായ കാര്യമാണ് എന്ന് അത്യുന്നത നീതിപീഠം പറഞ്ഞതിനുപിന്നാലെയാണ് ആ ഉത്തരവുണ്ടായത്.

ഇന്ത്യയുടെ മുൻ ആഭ്യന്തര ധനകാര്യ മന്ത്രി ഇത്തരത്തിൽ കോടതി കയറുന്നത് ഇന്ത്യ ചരിത്രത്തിൽ അസാധാരണം തന്നെയാണ്. കൊടിയ അഴിമതിക്കേസിലാണ് ഇതെന്നത് ഓർക്കുക. ഇപ്പോൾ ചിദംബരമുള്ളത് സിബിഐ ആസ്ഥാനത്താണ്; അതായത് സിബിഐ കസ്റ്റഡിയിൽ. അവിടെ താൻ കഴിഞ്ഞുകൊള്ളാം എന്നാണ് അദ്ദേഹം അവസാനം പറഞ്ഞത് എന്നതോർക്കുക. എന്നാൽ ചോദ്യം ചെയ്യൽ തല്ക്കാലം കഴിഞ്ഞുവെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നുമാണ് സിബിഐ പറഞ്ഞത്. പക്ഷെ ഇന്നുവരെ സിബിഐ കസ്റ്റഡിയിൽ വെക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. യഥാർഥത്തിൽ സിബിഐ കസ്റ്റഡിയിൽ നിന്ന് ഇഡി യുടെ കസ്റ്റഡിയിൽ പോകുന്നത് ഒഴിവാക്കളായിരുന്നു ചിദംബരത്തിന്റെ സുപ്രീം കോടതിയിലെ ഹർജിയുടെ ലക്‌ഷ്യം. എന്താണാവോ, എൻഫോഴ്‌സ്‌മെന്റിനെ അദ്ദേഹം വല്ലാത്ത ഭയപ്പെടുന്നു. അനവധി തെളിവുകൾ അവരുടെ പക്കലുണ്ട് എന്നത് തന്നെയാവണം കാരണം. എന്നാൽ ഇന്ന് സിബിഐക്ക് നൽകിയ റിമാൻഡ് അവസാനിക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കേണ്ടിവരും. കോടതിയിലെത്തിച്ചാൽ ഒരു പക്ഷെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടേക്കാം. അങ്ങനെവന്നാൽ ചിദംബരം പോകേണ്ടത് നേരെ തിഹാർ ജയിലിലേക്കാവും. തന്റെ കക്ഷിക്ക് 74 വയസായി എന്നും എവിടെയും നാടുവിട്ട് പോവില്ലെന്നും അതുകൊണ്ട് വീട്ട് തടങ്കലിൽ വെക്കാനെങ്കിലും ഉത്തരവുണ്ടാവണം എന്നൊക്കെയാണ് ചിദംബരത്തിന് വേണ്ടി കപിൽ സിബൽ വാദിച്ചത്. അതിനർത്ഥം തീഹാറിലേക്ക് അയക്കരുത് എന്നതാണ്; അതൊക്കെ കോടതി നിരാകരിച്ചു എന്നതാണ് കാണേണ്ടത് .

എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് വേണമെങ്കിൽ ചിദംബരത്തെ ഇപ്പോൾ കസ്റ്റഡിയിലെടുക്കാം. എന്നാൽ അതിന് അവർ തല്ക്കാലം തയ്യാറാവുമോ എന്നതറിയില്ല. ഒരു പക്ഷെ, ഇപ്പോൾ സിബിഐ അറസ്റ്റ് ചെയ്ത കേസിൽ ജാമ്യം ലഭിക്കാനാവുന്ന ഘട്ടത്തിലെ എൻഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് ഉണ്ടാവൂ എന്നതാണ് കേൾക്കുന്ന വാർത്ത. അതായത് അങ്ങിനെ രക്ഷപെടാൻ മുൻ കേന്ദ്ര മന്ത്രിക്ക് സാധിക്കില്ല എന്ന്. അറിയില്ല, എന്താണ് നടക്കാൻ പോകുന്നത് എന്ന്. എന്നാൽ ഒന്നുണ്ട്, സർവ തെളിവുകളും ചിദംബരത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. ഐഎൻഎക്സ് മീഡിയ കേസിൽ ഒരു മാപ്പുസാക്ഷിയുമുണ്ടല്ലോ.

അധികാരത്തിലിരുന്നപ്പോൾ അഴിമതി നടത്തിയവർ ഒന്നൊന്നായി കുടുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇത് ഇവിടെ അവസാനിക്കുന്നില്ല എന്നതോർക്കുക. 2 ജി കേസിലെ അപ്പീലിൽ രാഹുൽ ഗാന്ധി പോലും പ്രതിസഥാനത്ത് വരുമെന്നാണ് സൂചനകൾ. ആദ്യഘട്ടത്തിലെ കേസിൽ അദ്ദേഹം പെട്ടിരുന്നില്ല; പിന്നീട് ലഭ്യമായ തെളിവുകൾ തീർച്ചയായും ഗുരുതരമാണ് എന്ന് അന്വേഷണ ഏജൻസികൾ പറയുന്നുണ്ട്. മറ്റൊന്ന് ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരവും മകനും മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളത് എന്ന സൂചനകളാണ്. അത് കോൺഗ്രസിന്റെ തലപ്പത്തുള്ളവർ കൂടി അറിഞ്ഞുകൊണ്ടും വക കൈപ്പറ്റിക്കൊണ്ടുമാണ് എന്ന് കരുതുന്നവരുമുണ്ട്. ആ തെളിവുകൾ ഇനിയും പുറത്തുവന്നിട്ടില്ല…… അത് കാണിക്കേണ്ടതില്ല എന്ന് ഇന്ന് സുപ്രീം കോടതി കൂടി പറഞ്ഞപ്പോൾ പലർക്കും ഉറക്കം നഷ്ടമാവുകതന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button