കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖലയിൽ നൂതനമായ ആശയങ്ങളുടെ പ്രാരംഭഘട്ടമെന്നനിലയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡിന്റെ (കിഫ്ബി) മൊബൈൽ ക്വാളിറ്റി മാനേജ്‌മെന്റ് യൂണിറ്റിന്റെ (ഓട്ടോലാബ്) പ്രവർത്തനോത്ഘാടനം ധനകാര്യ മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
ഓട്ടോലാബിൽ ആധുനിക എൻ.ഡി.റ്റി (നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ്) ഉപകരണങ്ങൾ അടക്കമുളള സൗകര്യങ്ങൾ ഒരുക്കിട്ടുണ്ട്. ഓരോ പദ്ധതിയുടെയും പ്രവൃത്തിമേഖലയിൽ തന്നെ ഗുണനിലവാര പരിശോധന നടത്താനും തുടർന്നു സാമ്പിൾ ശേഖരണവും അവയുടെ ഗുണമേ• വിലയിരുത്തലും കൃത്യമായി നിർവഹിക്കാനും സാധിക്കും. ജി.പി.എസിൽ പ്രവർത്തിക്കുന്ന ഓട്ടോ ലാബിന്റെ സ്ഥിതിവിവരങ്ങളും പ്രവർത്തനനിലയും കിഫ്ബി ആസ്ഥാനത്തു നിന്ന് തത്സമയം ഉദ്യോഗസ്ഥർക്കും നിരീക്ഷിക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും സാധിക്കും.
Read also: മസാല ബോണ്ട്; സർക്കാരും കിഫ്ബിയും ചെലവിട്ടത് 2.29 കോടി
ഡ്രോൺ ഉപയോഗിച്ച് നിർവഹിക്കുന്ന ഗുണനിലവാര നിരീക്ഷണ പ്രവൃത്തികളും അതിനോടനുബന്ധിച്ചു നടത്തുന്ന പ്രോജക്ടിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തലും കൃത്യമായി നിർവഹിക്കാനുളള അടിസ്ഥാന സൗകര്യങ്ങൾ ഓട്ടോ ലാബിലുണ്ട്. റീബൗണ്ട് ഹാമ്മർ കോൺക്രീറ്റ് പ്രതലത്തിന്റെ കാഠിന്യം അറിയാനും അതിലൂടെ കോൺക്രീറ്റിന്റെ കമ്പ്രെസ്സീവ് ബലം കണ്ടെത്തുവാനും ഉപകരിക്കുന്നു. റീബാർ ലൊക്കേറ്റർ കോൺക്രീറ്റ് നിർമ്മിതികൾക്ക് ഉപയോഗിക്കുന്ന സ്റ്റീലിന്റെ സ്ഥിതിയും വ്യാസവും കണ്ടെത്തും. ഇലക്ട്രിക്കൽ ഡെൻസിറ്റി ഗേജ് ഉപയോഗിച്ച് ബിറ്റുമിൻ സാന്ദ്രത, കോംപാക്ഷൻ എന്നിവയും ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ ഉപയോഗിച്ച് ഭൂഗർഭ പ്ലംബിംഗ് ഇലക്ട്രിക്കൽ യൂട്ടിലിറ്റിയും അറിയാം. ഇത്തരത്തിൽ നിരവധി സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൊജക്റ്റ് സൈറ്റിൽ നിന്നുമുളള പ്രവൃത്തികളുടെ ഗുണനിലവാരം കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് തത്സമയം വീക്ഷിക്കുന്നതിനായി കിഫ്ബി ആസ്ഥാനത്ത് ക്വാളിറ്റി മോണിറ്ററിങ് സ്റ്റഡിയോ ഒരുക്കിയിട്ടുണ്ട്.
Post Your Comments