കോട്ടക്കല്‍: പ്രശസ്ത കഥകളി ആചാര്യൻ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (74) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖം കാരണം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോട്ടക്കലിൽ നടക്കും.
പി എസ് വി നാട്യസംഘത്തിന്റെ മേധാവിയുമായിരുന്നു ഇദ്ദേഹം. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം അവാർഡ്, തുളസീവനം അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ :സുശീല ദേവി, മക്കൾ : ഡോ. ജ്യോത്സ്ന, ജിതേഷ്. മരുമകൻ : സന്തോഷ്.
Post Your Comments