അലബാമ: മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും കൊലപ്പെടുത്തിയ പതിനാലുകാരന് അലബാമയിൽ അറസ്റ്റില്‍. പിതാവിനേയും മാതാവിനേയും, മൂന്ന് സഹോദരങ്ങളേയും പതിനാലുകാരൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അലബാമ ടെന്നിസ്സി അതിര്‍ത്തിയില്‍ ഹണ്ട്സ്വില്ലക്ക് സമീപം സ്ഥിതിചെയ്യുന്ന എല്‍ക്മോണ്ട് കമ്മ്യൂണിറ്റിയിലാണ് സംഭവം.
കൊലപാതകത്തിന് ശേഷം പതിനാലുകാരൻ തന്നെയാണ് പോലീസിനെ വിളിച്ചു വിവരം അറിയിച്ചത്. അച്ഛൻ അലബാമയിലെ കാര്‍ഡീലര്‍ ടെക് ജോണ്‍സിക്ക് (38), വളര്‍ത്തമ്മ അധ്യാപികയായ മേരി സിസ്ക്ക് (35) ആറ് വയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് സഹോദരന്മാര്, അഞ്ച് വയസ്സുള്ള സഹോദരി എന്നിവരെയാണ് പതിനാലുകാരൻ കൊലപ്പെടുത്തിയത്. സന്തോഷകരമായ കുടുംബജീവിതമാണ് ഇവര്‍ നയിച്ചതെന്ന് സമീപവാസികള്‍ പറയുന്നു.
ALSO READ: യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യയ്ക്കും കുരുക്ക് മുറുകുന്നു
അഞ്ച് കൊലപാതകകുറ്റം ചുമത്തി ജുവനൈൽ കേസ്സെടുത്തിട്ടുണ്ടെങ്കിലും, അഡള്‍ട്ട് മര്‍ഡര്‍ ചാര്‍ജ്ജ് ഉണ്ടാകുമെന്നാണ് പോലീസ് നല്കിയ സൂചന. വെടിവയ്ക്കാൻ ഉപയോഗിച്ച ഹാൻഡ് ഗണ്ണും കുട്ടി പോലീസിന് കാണിച്ചുകൊടുത്തു. എന്താണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments