കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിടം കരാറുകാരന്‍ ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ജോയ് ആണ് മരിച്ചത്. ചെറുപുഴയിലെ ആശുപത്രിക്കെട്ടിടം നിര്‍മ്മിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടും ജോയിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു.
ചെറുപുഴയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ കെട്ടിടത്തിന് മുകളില്‍ വച്ചാണ് ജോയ് ആത്മഹത്യ ചെയ്തത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. നല്‍കാനുള്ള പണം
തിരികെ ലഭിക്കുന്നത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് ശേഷം ജോയിയെ കാണാതാവുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെയാണ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ ജോയിയെ മരിച്ച നിലയില്‍ കണ്ടത്തിയത്.
ALSO READ: മുംബൈ നഗരത്തെ ദുരിതത്തിലാക്കി വീണ്ടും കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍, വിമാനങ്ങള്‍ റദ്ദാക്കി
കിട്ടാനുള്ള പണത്തിന്റെയും കൊടുക്കാനുള്ളതിന്റെയും കണക്കുകള്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പും പോലീസ് ജോയിയുടെ മൃതദേഹത്തിന് അടുത്ത് നിന്നും കണ്ടെത്തി. കുറിപ്പില്‍ മറ്റ് ചില കാര്യങ്ങള്‍ എഴുതിയിയിട്ടുണ്ടെങ്കിലും എന്താണെന്നുള്ള വിവരം പുറത്ത് വന്നിട്ടില്ല.മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തിയതിന് ശേഷമാകും പോസ്റ്റമോര്‍ട്ടം നടപടികളിലേക്ക് പോകുക.
Post Your Comments