തിരുവനന്തപുരം : കോളേജ് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം റോഡിലും. റോഡിലൂടെ നൂറിലധികം ബൈക്കും കാറും ഉള്‍പ്പെടെ നൂറിലധികം വണ്ടികളില്‍ ഘോഷയാത്ര നടത്തുന്നതിനിടെ വഴിയാത്രക്കാരായ അമ്മയേയും മകനേയും ഇടിച്ചിട്ടു. റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ റോഡ് ഷോ നടത്തിയത്. പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ ഓണാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. അമ്മയെയും കുഞ്ഞിനെയും പാലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : ആദ്യ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ പാകപ്പിഴയെന്ന് ആവർത്തിച്ച് മാധവ് ഗാഡ്ഗില്‍
റോഡിലൂടെ നൂറിലധികം വണ്ടികളില്‍ ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം. ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചത്. ചൊവ്വാഴ്ച നടന്ന ഓണാഘോഷത്തിനിടെയായിരുന്നു സംഭവം.
ആഘോഷത്തിന്റെ മറവില്‍ ബൈക്ക് റേസിങ്ങും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ അഭ്യാസപ്രകടനങ്ങളും നടത്തി. ഇതിന് കണ്ടാലറിയാവുന്ന നൂറോളം വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് കേസെടുത്തു.
Post Your Comments