Latest NewsKeralaIndia

ആദ്യ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ പാകപ്പിഴയെന്ന് ആവർത്തിച്ച് മാധവ് ഗാഡ്ഗില്‍

'കേരളത്തില്‍ ഇത്തവണയുണ്ടായ പ്രളയത്തിനു പ്രധാന കാരണം അതിവര്‍ഷം തന്നെയാണ്.

മലപ്പുറം: സംസ്ഥാനത്ത് ഇക്കൊല്ലമുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്ന് പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിന് നേതൃത്വം നല്‍കിയ മാധവ് ഗാഡ്ഗില്‍. വര്‍ഷങ്ങളായി പരിസ്ഥിതി ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്നാണ് പ്രളയം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ‘കേരളത്തില്‍ ഇത്തവണയുണ്ടായ പ്രളയത്തിനു പ്രധാന കാരണം അതിവര്‍ഷം തന്നെയാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഡാം മാനേജ്‌മെന്റെിലുണ്ടായ പാകപ്പിഴകളാണ് പ്രളയത്തിനു കാരണമായത്’- മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി.

മലപ്പുറം കോട്ടക്കലില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം പരിസ്ഥിതിയുടെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്തുകയും അത് ഉരുള്‍പൊട്ടലിനു കാരണമാകുകയും ചെയ്യും. ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ നടത്തുന്ന കുന്നിടിക്കലും നിരത്തലും പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി പഠന വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ സംബന്ധിച്ച്‌ കേരളത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സമിതിയുടെ ശിപാര്‍ശകളില്‍ പറയുന്നതനുസരിച്ച്‌ പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളും വാസയോഗ്യമല്ല എന്ന പ്രചാരണം ശരിയല്ല. സമിതിയുടെ റിപ്പോര്‍ട്ട് വിശദമല്ല. ഈ മേഖലയെപ്പറ്റിയുള്ള സാമാന്യമായ നിര്‍ദേശങ്ങള്‍ മാത്രമാണു റിപ്പോര്‍ട്ടിലുള്ളത്’- മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button