Latest NewsKeralaNews

സംസ്ഥാനത്തെ ഗതാഗതനിയമലംഘനം : പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗതനിയമലംഘനം, പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് . മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഗതാഗതനിയമലംഘകര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് സംസ്ഥാനത്തിന് കേന്ദ്രം അറിയിപ്പ് നല്‍കി. പിഴത്തുക കുറയ്ക്കല്‍ പരിഗണിക്കാമോ എന്നാരാഞ്ഞുള്ള ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ സന്ദേശത്തിനാണ് കേന്ദ്ര ഗതാഗത ജോയന്റ് സെക്രട്ടറി മറുപടി നല്‍കിയിരിക്കുന്നത്.

Read Also : ഗതാഗത നിയമലംഘനം; പിഴ അടയ്ക്കാൻ പുതിയ മാർഗം

നിരക്ക് കുറയ്ക്കല്‍ യുക്തിസഹമല്ലെന്നും പരിഗണിക്കാനാകില്ലെന്നുമാണ് വിശദീകരണത്തിലുള്ളത്.ഈ സാഹചര്യത്തില്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ശിപാര്‍ശകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിന് ഗതാഗത കമീഷ്ണറേറ്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇളവുകള്‍ക്കുള്ള നിയമസാധ്യതകള്‍ പരിശോധിക്കലാണ് ലക്ഷ്യം.

Read Also :യുഎന്‍എ സാമ്പത്തീക തട്ടിപ്പ് കേസ് : ജാസ്മിന്‍ ഷാ രാജ്യം വിട്ടെന്ന് സംശയം

പിഴയില്‍ ഇളവ് വരുത്തുന്നതിലെ നിയമസാധുത സംസ്ഥാന നിയമവകുപ്പ് പരിശോധിക്കും. സാധ്യമല്ലെങ്കില്‍ നിയമവകുപ്പിന്റെ ഭേദഗതികളോടെ വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button