NewsIndia

ഗതാഗത നിയമലംഘനം; പിഴ അടയ്ക്കാൻ പുതിയ മാർഗം

ഗതാഗത നിയമം തെറ്റിച്ചതിനും മറ്റും ട്രാഫിക് പോലീസ് ചുമത്തുന്ന പിഴത്തുക അടയ്ക്കാൻ പേടിഎം പുതിയ സംവിധാനവുമായി രംഗത്ത്. പിഴതുക ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള സേവനമാണ് പേടിഎം കൊണ്ടുവന്നിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുംബൈ, പൂണെ, വിജയ്‌വാഡ എന്നീ മൂന്നു നഗരങ്ങളില്‍ സേവനം ലഭ്യമാകും. പിന്നീട് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

സ്ഥലം, വാഹന നമ്പര്‍, ചലാന്‍ വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം പിഴതുക അടയ്ക്കാനാകും. ക്രെഡിറ്റ്, ഡെബിറ്റ്, നെറ്റ് ബാങ്കിങ്, പേടിഎം വാലറ്റ് എന്നിവയില്‍ ഏത് പെയ്‌മെന്റ് ഓപ്ഷന്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഉടൻ തന്നെ ഡിജിറ്റൽ ഇന്‍വോയ്‌സ് ലഭിക്കും. തുടർന്ന് ചെക്കിങ് സമയത്ത് പോലീസ് പിടിച്ചെടുത്ത രേഖകള്‍ പോസ്‌റ്റോഫീസ് വഴി നിങ്ങളുടെ വീട്ടിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button