Latest NewsNewsBusiness

ഓഹരി വിപണിയിൽ ആശ്വാസം : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു

മുംബൈ : ഓഹരി വിപണിയിൽ ആശ്വാസം. ഇന്ന് വ്യാപാരം നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 161.83 പോയിന്റ് ഉയര്‍ന്ന് 36,724.74ലും,ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 39 പോയിന്റ് ഉയര്‍ന്ന് 10,800ലുമാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1197 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1179 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിൽ വീണു. വിപണി രംഗത്തെ സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരിയില്‍ ഇടിവ് നേരിട്ടു.

Also read : വാങ്ങിയത് നാല് ദിര്‍ഹത്തിന്റെ ഫ്‌ളവര്‍ വേസ്; പക്ഷേ യഥാര്‍ത്ഥ മൂല്യം അറിഞ്ഞപ്പോള്‍ അമ്പരന്ന് ഉടമ

മാരുതി സുസൂക്കി (3.62%), സണ്‍ഫാര്‍മ്മ (2.94%), ടാറ്റാ മോട്ടോര്‍സ് (2.80%), ബ്രിട്ടാനിയ്യ (2.67%), എഷ്യന്‍ പെയ്ന്റ്സ് (2.64%), ഡോ.റെഡ്ഡിസ് ലാബ്സ് (2.76%), ഐഒസി (2.64%), ഭാരതി എയര്‍ടെല്‍ (2.63%), എസ്ബിഐ (2.50%), ടാറ്റാ സ്റ്റീല്‍ (2.37%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം ലയന്‍സ് (1,808.59), സണ്‍ഫാര്‍മ്മ (1,447.90), മാരുതി സുസൂക്കി (1,145.72), യെസ് ബാങ്ക് (854.55), എച്ച്ഡിഎഫ്സി ബാങ്ക് (846.32) എന്നീ കമ്പനികളുടെ ഓഹരികളിൽ കൂടുതല്‍ ഇടപാടുകള്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button