ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ പോലുള്ള ഏജന്‍സികളെയും നട്ടെല്ലില്ലാത്ത ചില മാധ്യമങ്ങളേയും ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറയുകയുണ്ടായി.
Read also: ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ബസിനു കല്ലെറിഞ്ഞു
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പിഎംഎല്‍എ) നിയമ പ്രകാരം കേസെടുത്ത് നാലു ദിവസമായി നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച രാത്രിയില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഡല്‍ഹി കോടതി സെപ്റ്റംബര്‍ 13 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശിവകുമാറിനെ വൈകുന്നേരത്തോടെ തീസ് ഹസാരിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി.
The arrest of DK Shivakumar is another example of the vendetta politics unleashed by the Govt, using agencies like the ED/CBI & a pliant media to selectively target individuals.
— Rahul Gandhi (@RahulGandhi) September 4, 2019
Post Your Comments