പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ മലയാളത്തിലേക്ക് എത്തിയതാണ് നടി മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ്. മലയാളത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ഫലമായി ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കാനായി താരത്തിന്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.
READ ALSO: ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപണം; ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു
ഗീതാഞ്ജലിക്ക് പിന്നാലെയായി കീര്‍ത്തി സുരേഷ് വേഷമിട്ട മലയാള സിനിമയായിരുന്നു റിംഗ് മാസ്റ്റര്‍. റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. മനസ്സില്‍ വിഷമമുണ്ടാക്കിയ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ചിത്രത്തിനിടയിലെ അനുഭവത്തെക്കുറിച്ച് കീര്‍ത്തി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നതിങ്ങനെ.
READ ALSO: ആദിവാസി യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം : മര്‍ദ്ദനത്തിനൊടുവില്‍ യുവതിയെ അര്‍ധനഗ്നയായി നടത്തിച്ചു
റിങ് മാസ്റ്ററില്‍ അന്ധയായി അഭിനയിച്ചത് കൊണ്ട് ശരിക്കും ബുദ്ധിമുട്ടേണ്ടി വന്നു. ഡയലോഗുകളൊക്കെ തെറ്റാറുണ്ടായിരുന്നു. ദിലീപേട്ടനെ ഒത്തിരി നിരാശപ്പെടുത്തേണ്ടി വന്നു. ടേക്കുകള്‍ നിരവധി വേണ്ടി വന്നു. ദിലീപേട്ടനെ മാത്രമല്ല മറ്റുള്ളവരെയും ബുദ്ധിമുട്ടിച്ചു. ആരേയും ബുദ്ധിമുട്ടിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും കീര്‍ത്തി പറയുന്നു.
Post Your Comments