
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം മുടങ്ങി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ഇതിനു കാരണം. പ്രളയവും ഉരുള്‍പൊട്ടലും മൂലം സര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ ഓഗസ്റ്റ് മാസത്തെ വരുമാനം 15 കോടിയോളം ഇടിഞ്ഞിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നും, ഓണത്തിന് മുമ്പ് ശമ്പളവും ബോണസും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മാനേജ്മെന്റ് അറിയിച്ചു.
Also read : പുതിയ പാതയിലൂടെ ഇന്ന് മെട്രോ ഓടിത്തുടങ്ങും; പതിനാല് ദിവസത്തേക്ക് ടിക്കറ്റില്‍ ഇളവ്
ശമ്പള വിതരണത്തിനായി 50 കോടിയും ബോണസ്,സാലറി അഡ്വാന്‍സ് എന്നിവക്കായി 43.5 കോടിയുമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. സര്‍ക്കാരിനോട് സഹായം തേടിയെങ്കിലും 16 കോടി മാത്രമാണ് ഇതുവരെ ലഭിച്ചത്. അതേസമയം ഓണത്തിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണകക്ഷി യൂണിയനും രംഗത്തെത്തിയിരുന്നു. തൊഴിലാളികളുടെ ശമ്പളം മുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം എക്സിക്യൂട്ടീവ് ഡയറക്ടർ വിജലന്‍സിന് ഇന്നലെതന്നെ ശമ്പളം വിതരണം ചെയ്തിരുന്നു. പോലീസിൽ നിന്ന് ഡപ്യൂട്ടേഷനില്‍ എത്തിയവരുടെ ശമ്പളം മുടങ്ങരുതെന്ന് എംഡിയുടെ നിര്‍ദ്ദേശമുള്ളതിനാലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
Post Your Comments