Latest NewsNewsInternational

വയോധികയെ കോഴി കൊത്തിക്കൊന്ന സംഭവം; മരണ കാരണം പഠനവിഷയമാക്കി ഗവേഷകര്‍

കാന്‍ബറ: ദക്ഷിണ ഓസ്ട്രേലിയയില്‍ കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ട സംഭവം പഠനവിഷയമാക്കി ഗവേഷകര്‍. കോഴിക്കൂട്ടില്‍ മുട്ട ശേഖരിക്കാന്‍ കയറിയപ്പോഴാണ് 86 കാരിയായ വയോധികയെ കോഴി കൊത്തിക്കൊന്നത്. ഇവരുടെ കാലിലാണ് കൊത്തേറ്റത്.
കൊത്തില്‍ കാലിലെ ഞരമ്പുകളില്‍ മുറിവുണ്ടാവുകയും അതിലൂടെ കടുത്ത രക്തസ്രാവം ഉണ്ടാകുകയും ചെയ്കു. ഈ രക്തസ്രാവമാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായമാകുമ്പോള്‍ ഞരമ്പുകള്‍ക്ക് കട്ടി കുറയുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യും. ഇതാണ് മരണ കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.
വൃദ്ധയുടെ വലത് കാലിലുണ്ടായിരുന്ന വെരിക്കോസ് വെയിനിലാണ് കൊത്ത് കൊണ്ടത്. ഇതോടെ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഭാവിയില്‍ ഇത്തരം മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഈ മരണം കൂടുതല്‍ പഠനങ്ങള്‍ വിധേയമാക്കിയതായി യൂണിവേഴ്‌സിറ്റി ഓഫ് അഡ്‌ലെയ്ഡിലെ പാത്തോളജി വിഭാഗം ഗവേഷകന്‍ റോജര്‍ ബെയ്ര്ഡ് പറയുന്നു.

ALSO READ: യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം : പ്രവാസി യുവാവിന് ജയില്‍ശിക്ഷ

പ്രായം കൂടിയവരില്‍ ചിലര്‍ക്ക് ചെറിയ മുറിവ് പോലും മരണത്തിന് ഇടയാക്കിയേക്കും എന്നതാണ് ഇത് തെളിയിക്കുന്നത്. മൃഗങ്ങളുടെ ആക്രമണം തടയാനുള്ള ശ്രമം പ്രായം കൂടിയവര്‍ കൂടുതലായി നടത്തും എങ്കിലും, അവര്‍ക്ക് അതിന് ബാലന്‍സ് ലഭിക്കണമെന്നില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഈ മരണത്തിന്റെ വിവിധ കാരണങ്ങള്‍ പഠന വിഷയമാക്കിയ റിപ്പോര്‍ട്ട് ഫോറന്‍സിക് സയന്‍സ് മെഡിസിന്‍ പാത്തോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ALSO READ: തെലങ്കാന ബിജെപി നേതാവിന്റെ മകന്‍ മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button