Latest NewsNewsInternational

യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം : പ്രവാസി യുവാവിന് ജയില്‍ശിക്ഷ

സിംഗപ്പൂര്‍ : യുവതിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതിന് സിംഗപ്പൂരില്‍ പ്രവാസി യുവിവിന് ജയില്‍ ശിക്ഷ. ഇന്ത്യന്‍ വംശജനായ യുവാവ് തിരുശെല്‍വം മണിയനാണ് ആറര വര്‍ഷത്തെ ജയില്‍ ശിശക്ഷയ്ക്ക് സിംഗപ്പൂര്‍ കോടതി വിധിച്ചത്.

Read Also :തെലങ്കാന ബിജെപി നേതാവിന്റെ മകന്‍ മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

2018 ഏപ്രില്‍ 20നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സിംഗപ്പൂരിലെ ഒരു ബസ്സ്‌റ്റോപ്പിലെ ബഞ്ചില്‍ ലഹരികഴിച്ച് ഉറങ്ങുകയായിരുന്ന ദമ്പതികളെ മണിയം കണ്ടു. അവര്‍ ഇരുവരും ലഹരി കഴിച്ചതിനാല്‍ നല്ല ഉറക്കത്തിലാണെന്ന് യുവാവിന് മനസിലായി. അരമണിക്കൂറോളം ആ ബസ് സ്‌റ്റോപ്പ് പരിസരത്ത് നിന്ന് സ്ഥലം വീക്ഷിച്ചു. ആ ഭാഗത്ത് ആരും ഇല്ലെന്ന് മനസിലാക്കിയ മണിയം ഉറങ്ങികിടക്കുകയായിരുന്ന യുവതിയെ മറ്റൊരു ബഞ്ചിലേയ്ക്ക് മാറ്റികിടത്തി. എന്നാല്‍ ഇതിനിടെ ഞെട്ടിയുണര്‍ന്ന യുവതി ഇയാളെ കണ്ട് ഉറക്കെ നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കി.

Read Also : ഹൃദ്രോഗിയായ യുവാവിനെതിരെ മോഷണകുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം : സിഐമാര്‍ക്ക് സസ്‌പെന്‍ഷന്‍ : പുറത്തുവന്നത് രണ്ട് വര്‍ഷം മുമ്പ് നടന്ന ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

യുവതി നിലവിളിച്ചയുടന്‍ മണിയം ഉടന്‍ തന്നെ അയാള്‍ അവിടംവിട്ടു പോയിരുന്നെങ്കിലും പൊലീസ് അന്വേഷണത്തിനൊടുവില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button