മസ്‌ക്കറ്റ്: ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്ന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി. മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി നിയമം ആര്‍ട്ടിക്കിള്‍ 14 പ്രകാരം കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് കുറ്റകരമാണ്. 50 ഒമാനി റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് (9.3 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) പിഴ ലഭിക്കുക. കൂടാതെ ഒരു ദിവസം മുതല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിച്ചേക്കാം.
Read also: 33 ഹോട്ടലുകള്‍ക്ക് പിഴ: അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചു- ഹോട്ടലുകളുടെ പട്ടിക കാണാം
പുറത്തുനിന്ന് കാണാവുന്ന തരത്തിലും കെട്ടിടത്തിന്റെ ഭംഗിക്ക് കോട്ടം തട്ടുന്ന വിധത്തിലും ഇവ ബാല്‍ക്കണികളില്‍ ഇടരുതെന്നാണ് മുന്നറിയിപ്പ്. തുണികള്‍ ഉണക്കാന്‍ ഇലക്ട്രിക് ഡ്രയറുകളോ അല്ലെങ്കില്‍ മെറ്റര്‍ സ്ക്രീനുകളോ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. പുറത്തുനിന്ന് നോക്കുമ്പോള്‍ തുണികള്‍ കാണാതിരിക്കാനായി 1.5 സെന്റീമീറ്റര്‍ വീതമെങ്കിലും നീളവും വീതിയുമുള്ള സ്‌ക്രീനുകളും ഉപയോഗിക്കാം.
Post Your Comments