KeralaLatest NewsNews

33 ഹോട്ടലുകള്‍ക്ക് പിഴ: അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചു- ഹോട്ടലുകളുടെ പട്ടിക കാണാം

കൊല്ലം• ഓണത്തോടനുബന്ധിച്ച് കൊല്ലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്ത 33 ഹോട്ടലുകൾ, മറ്റ് ഭക്ഷ്യോല്പാദക വിതരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും പിഴ ഈടാക്കി. അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചു.

കൊല്ലം കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപമുള്ള മസാല സ്‌ക്വയർ (10000 രൂപ),
ഗ്രാന്റ് ഹോട്ടൽ (2000),
കാവനാട് ആരാമം ബേക്കറി (2000),
കാവനാട് എൻ എൻ ആർ ഫ്രുട്ട്‌സ് ജ്യൂസ് സ്റ്റാൾ (1000),
കാവനാട് ആര്യ സ്വീറ്റ്‌സ് (1000),
ഇൻഡ്യൻ കോഫി ഹൗസ് (5000),
കൊട്ടാരക്കര മൈലം അരുവി റെസ്റ്ററന്റ് (3000),
തട്ടാമല തമാം റെസ്റ്ററന്റ് (4000),
മുഖത്തല സിദ്ധു ഹോട്ടൽ (6000),
നിലമേൽ ഹോട്ടൽ തിരുവാതിര(2000),

ചടയമംഗലം ആച്ചി റെസ്‌റ്റോറന്റ് (3000),
ചടയമംഗലം ഗൗരിനന്ദന ഹോട്ടൽ(2000),
പഴയാറ്റിൻകുഴി റോയൽ ബേക്ക്‌സ് ആന്റ് റെസ്‌റ്റോറന്റ്(3000),
പുത്തൂർ ശ്രീഭദ്ര സ്‌റ്റോഴ്‌സ്(1000),
പുത്തൂർ എസ് എസ് കെ വെജിറ്റബിൾസ്(2000),
ചാത്തന്നൂർ മതേഴ്‌സ് കിച്ചൻ വനിത ഹോട്ടൽ(3000),
ചാത്തന്നൂർ ഹോട്ടൽ ആര്യജ്യോതി(5000),
ചാത്തന്നൂർ ലക്ഷ്മി നാടൻ തട്ടുകട(3000),
ചിന്നക്കട റമീസ് റെസ്റ്ററന്റ് ആന്റ് കാറ്ററേഴ്‌സ്(50000),
ഹോട്ടൽ ഷാ ഇന്റർനാഷണൽ(5000),
ചിന്നക്കട സുപ്രീം ബേക്കേഴ്‌സ് (ആൾ സ്‌പെയ്‌സ്)(15000),

കൊല്ലം ബിഗ്ബസാർ തൗഫീക്ക് ട്രെഡേഴ്‌സ്(1000),
മേവറം ബൈപാസ് റോഡ്, എ വൺ കുഴിമന്തി(5000),
ഓച്ചിറ ശ്രീകൃഷ്ണ ഫുഡ് പ്രോഡക്ട്‌സ്(5000),
ഓച്ചിറ റെഡിവെൽവെറ്റ് (ഡി കേക്ക് വേൾഡ്)(2000),
ഓച്ചിറ കേരള കഫേ(2000),
ഹോട്ടൽ സുദർശൻ(10000),
പത്തനാപുരം എഫ് എ ബേക്കറി(10000),
പത്തനാപുരം നജത്ത് റെസ്റ്ററന്റ്(3000),
പുനലൂർ ആര്യ റ്റീ സ്റ്റാൾ(5000),
തേവള്ളി ഉസ്താദ് ഫാമിലി റെസ്റ്ററന്റ്(2000),
കൊല്ലം തുഷാര റെസ്റ്ററന്റ്(3000),
മേവറം മെഡിസിറ്റി കാന്റീൻ(2500)
എന്നിങ്ങനെയാണ് പിഴ ചുമത്തിയട്ടുള്ളത്.

പരിശോധനകളിൽ ഗുരുതര വീഴ്ച കണ്ടെത്തിയ
രാമൻകുളങ്ങര സ്ട്രാബെറി ബേക്ക്‌സ്,
ചാത്തന്നൂർ ശ്രീ ആര്യ ജ്യോതി,
കൊല്ലം ആശുപത്രി റോഡിലുള്ള ഹോട്ടൽ ശ്രീ ഗോകുലം,
വെള്ളിമൺ ചൈതന്യ ഹോട്ടൽ,
വെള്ളിമൺ ജംഗ്ഷനിലെ വെജ്മാൾ
എന്നിവ താത്കാലികമായി അടയ്ക്കാൻ നിർദേശം നൽകി.

ന്യൂനതകൾ പരിഹരിച്ചതിന് ശേഷം പ്രവർത്തിക്കാൻ അനുമതി നൽകും.

ഓണം സ്‌പെഷ്യൽ സ്‌ക്വാഡ് ജില്ലയിൽ ഇതുവരെ 165 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. വിവിധ ഭക്ഷ്യവസ്തുക്കളുടെ 22 ഓളം സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി എടുത്തു. നിയമാനുസരണമല്ലാതെ പ്രവർത്തിച്ചുവന്ന 96 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button