Latest NewsNewsIndia

ഡി.​കെ ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി : പ്രതികരണവുമായി കോൺഗ്രസ്

ന്യൂ ഡൽഹി : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെ​യ്ത നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ്. അറസ്റ്റ് തി​ക​ച്ചും രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെന്നും ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​മ​ലിം​ഗ റെ​ഡ്ഡി പറഞ്ഞു. ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ മാ​ത്ര​മ​ല്ല റി​സ​ര്‍ ബാ​ങ്കി​നെ​യും, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യു​മെ​ല്ലാം അ​വ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു. ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെന്നും വ​രു​ന്ന അ​ഞ്ചു​വ​ര്‍​ഷ​വും ഇ​ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വിമർശിച്ചു.

Also read : ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ഗതാഗതം സ്തംഭിപ്പിച്ച് കർണാടകയിൽ പ്രതിഷേധം

നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഡി.കെ ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ല. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും, ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറിയിച്ചിരുന്നു.

2017 ഓഗസ്റ്റിൽ കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ പിടിച്ചുവെന്നതാണ് കേസ്. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. . ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിൽ നടത്തിയ റെയ്‌ഡിൽ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാർ നൽകിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button