കോഴിക്കോട്: പൊലീസിന് ലഭിച്ച ഹസ്യ സന്ദേശത്തെ തുടര്‍ന്ന് 300 കിലോ നിരോധിത ഉത്പ്പന്നങ്ങള്‍ പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.. നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ റെയില്‍വേ പാര്‍സല്‍ ഓഫീസ്സില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത് കോഴിക്കോട് ആര്‍.പി.എഫും കോഴിക്കോട് റെയിഞ്ച് എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
Read Also : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചില്ല : മരട് മുനിസിപാലിറ്റിയ്‌ക്കെതിരെ സുപ്രീംകോടതി നടപടി
ഓണത്തോടനുബന്ധിച്ച് അന്യ സംസ്ഥാനത്തു നിന്നും മദ്യവും പുകയില ഉല്പന്നങ്ങളും കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ വിശുദ്ധി എന്ന പേരില്‍ ആരംഭിച്ച പരിശോധനയുടെ ഭാഗമായാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരിക്കുന്നത്. പാര്‍സല്‍ ഓഫീസില്‍ സംശയകരമായ നിലയില്‍ കണ്ടെത്തിയ പാര്‍സല്‍ കെട്ടുകളിലാണ് ഇവ കണ്ടെത്തിയത്.
Post Your Comments