CricketLatest NewsNews

പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള സാധ്യത ടീം പ്രഖ്യാപിച്ച് ക്രിക്കറ്റ് അസോസിയേഷൻ

മുംബൈ: പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള സാധ്യത ടീം ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു.

ALSO READ: ആനയെ വിറപ്പിച്ച കുതിര താരമായി, ആന ഓടിയപ്പോൾ ജനങ്ങളും വിരണ്ടോടി; നാട്ടുകാർക്ക് പരിക്ക്

ഇന്ത്യൻ നായകൻ വിരാട് കോലിയും ഓപ്പണർ ശിഖർ ധവാനുമുൾപ്പെടെയുള്ള 50 പേരുടെ സാധ്യതാ പട്ടികയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ടത്. റിഷഭ് പന്ത്, ഇഷാന്ത് ശർമ്മ തുടങ്ങിയവരും 50 പേരുടെ പട്ടികയിൽ ഉൾപെടുന്നുണ്ട്.

താരങ്ങളോട് നാളെ രാവിലെ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിൽ താരങ്ങളോട് ഹാജരാവാനും ആവശ്യപെട്ടിട്ടുണ്ട്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 10 വരെയാണ് ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫി. സോഷ്യൽ മീഡിയയിലൂടെയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ALSO READ: ശരീരം നന്നായി ശ്രദ്ധിക്കുക; ചികിത്സയില്‍ കഴിയുന്ന സുരേഷ് റെയ്‌നക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സന്ദേശം

വിജയ് ഹസാരെ ട്രോഫിയിലെ റണ്ണേഴ്‌സ് അപ്പ് ആണ് ഡൽഹി. പ്ലേ ഓഫ് ഫോർമാറ്റ് നടപ്പിലാക്കിയതിനു ശേഷം 2012-13 സീസണിലാണ് ഡൽഹി അവസാനമായി വിജയ് ഹസാരെ ട്രോഫി കിരീടം സ്വന്തമാക്കുന്നത്. അതുകൊണ്ട് തന്നെ ശക്തമായ ടീമിനെ രംഗത്തിറക്കി കപ്പടിക്കാനാണ് ഇത്തവണ ഡൽഹി ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button