മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ കളിക്കിടെ അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് തിരിച്ചടി. രണ്ട് മത്സരത്തിലേക്കാണ് അമ്പാട്ടി റായിഡുവിനെ വിലക്കിയിരിക്കുന്നത്. വിജയ് ഹസാരോ ട്രോഫിയിലെ സര്‍വ്വീസിനെതിരെ നടക്കുന്ന ആദ്യ മത്സരവും ജാര്‍ഖണ്ഡിനെതിരായ മത്സരവും അമ്പാട്ടി റായിഡുവിന് കളിയ്ക്കാൻ ആകില്ല.
Read Also: സെഞ്ചുറിയടിച്ചിട്ടും സച്ചിൻ കരഞ്ഞ നിമിഷങ്ങളെക്കുറിച്ച് അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്
കര്‍ണാടകയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ വാഗ് വാദമാണ് വിലക്കിന് കാരണം. താരം കുറ്റം സമ്മതിച്ചെന്നും അതിനാല്‍ പ്രത്യേക ഹിയറിംഗ് വേണ്ടെന്നും ബി.സി.സി.ഐയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Post Your Comments