തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് ചിഹ്നം നല്‍കാനാവില്ലെന്ന് പിജെ ജോസഫ്. ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കാനാവില്ലെന്നും കേരള കോണ്‍ഗ്രസ് ഇദ്ദേഹത്തെ പുറത്താക്കിയതാണെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. ജോസ് ടോം യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. പാലായിലേത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല. കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. പാര്‍ട്ടി നടപടിക്ക് വിധേയനായ വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ രണ്ടില ചിഹ്നം നല്‍കാനാവില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചതുകൊണ്ട് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.
ALSO READ: ആനയെ വിറപ്പിച്ച കുതിര താരമായി, ആന ഓടിയപ്പോൾ ജനങ്ങളും വിരണ്ടോടി; നാട്ടുകാർക്ക് പരിക്ക്
അതേസമയം, ജോസ് ടോം പുലിക്കുന്നേല്‍ ബുധനാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. പാര്‍ട്ടിയുടെ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കില്ലെന്ന നിലപാട് പി ജെ ജോസഫ് തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കീഴടങ്ങി ചിഹ്നം വാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ജോസ് വിഭാഗം. ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രന്‍ എന്ന രീതിയില്‍ പത്രിക സമര്‍പ്പിക്കാനാണ് സാധ്യത.
ALSO READ: കൊച്ചി മെട്രോ: സാമ്പത്തിക തലസ്ഥാനത്തെ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
Post Your Comments