Latest NewsInternational

ബീഫ് കറിയും പൊറോട്ടയും വേണ്ട; ജര്‍മനിയിലെ ഇന്ത്യന്‍ ഫെസ്റ്റില്‍ പ്രതിഷേധം, ഒടുവില്‍ വിശദീകരണം

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഫുഡ്‌ഫെസ്റ്റില്‍ പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് കേരള സമാജം തയ്യാറാക്കിയ മെനു പിന്‍വലിച്ചു. ബീഫ് കറിയും പൊറോട്ടയും ഭക്ഷ്യമേളയില്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ ചിലര്‍ എതിര്‍പ്പുമായെത്തിയതോടെയാണ് മെനു കാര്‍ഡില്‍ നിന്നും ഇവ പിന്‍വലിക്കേണ്ടി വന്നത്. ഫെസ്റ്റില്‍ ഓരോ സംസ്ഥാനത്ത് നിന്നുള്ളവര്‍ും അവരുടെ സംസ്ഥാനത്തിന്റെ തനത് വിഭവങ്ങള്‍ വിളമ്പാന്‍ അനുമതിയുണ്ടായിരുന്നു എന്ന് കേരളസമാജം വ്യക്തമാക്കി.

ALSO READ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ വധുവിന്റെ പേര് പറഞ്ഞ് നവദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ തടഞ്ഞു

എന്നാല്‍ ഫെസ്റ്റിവലില്‍ ബീഫ് വിളമ്പിയത് എതിര്‍ത്തവരെ ജര്‍മന്‍ പോലീസ് അടിച്ചോടിച്ചുവെന്ന രീതിയില്‍ സംഭവത്തെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളസമാജം അംഗങ്ങള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഭക്ഷ്യമേള സുഗമമായി നടന്നുവെന്ന് കേരള സമാജം അംഗങ്ങള്‍ വിശദമാക്കി. വിദേശരാജ്യത്ത് ഇന്ത്യുടെ പേരില്‍ നടക്കുന്ന മേളയ്ക്കിടെ ഭക്ഷണത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മെനുകാര്‍ഡ് പിന്‍വലിച്ചതെന്ന് സമാജം അംഗങ്ങള്‍ വ്യക്തമാക്കി.

ALSO READ: വനിതാ ഡോക്ടറെ മര്‍ദ്ദിച്ച് അമേരിക്കന്‍ വംശജ, വിവരം അന്വേഷിക്കാന്‍ വിളിച്ച പോലീസുകാര്‍ക്കും അസഭ്യ വര്‍ഷം; സംഭവം ഇങ്ങനെ

എന്നാല്‍ ഇന്ത്യന്‍ ഫെസ്റ്റ് സുഗമമായി മുന്നോട്ട് പോകുന്നതിനിടെ പ്രതിഷേധം പ്രകടിപ്പിക്കാനും മലയാളികള്‍ മറന്നില്ല. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യന്‍ സംസ്‌കാരം, എന്ത് കഴിക്കണമെന്നത് സ്വന്തം തീരുമാനമെന്ന പ്രതിഷേധക്കാര്‍ഡുകള്‍ ഉയര്‍ത്തി മലയാളികള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രതിഷേധം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button