മസ്‌ക്കറ്റ് : മാക്ബുക്ക് പ്രോ 15 ഇഞ്ച് ലാപ്‍ടോപ്പുകള്‍ക്ക് ഒമാന്‍ എയറിലും വിലക്ക്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇനി ചെക്ക് ഇന്‍ ബാഗേജുകളില്‍ മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകള്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. പകരം ഹാന്റ് ബാഗുകളില്‍ ഇവ കൊണ്ടുപോകാൻ യാത്രക്കാരെ അനുവദിക്കും. ഇങ്ങനെ കൊണ്ടുപോകുന്നവരെ യാത്രയ്ക്കിടയിൽ ലാപ്‌ടോപ് ഓണ്‍ ചെയ്യാനോ ചാര്‍ജ് ചെയ്യാനോ അനുവദിക്കില്ലെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. ബാറ്ററികള്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ, ഇത്തിഹാദ്, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ നേരത്തെ തന്നെ മാക്ബുക്ക് പ്രോയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
2015 സെപ്തംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ വിറ്റഴിക്കപ്പെട്ടവയിലാണ് ഇത്തരം പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാറ്ററികള്‍ അമിതമായി ചൂടാവാനും തീപിടിക്കാനും സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടി ഇവ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു.
Post Your Comments