കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്കും അധകൃതര്‍ക്കും മുന്നില്‍ വലിയ പ്രതിസന്ധിയായിരുന്നു. കൊച്ചിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ബ്ലോക്കായിരിക്കും പലരുടേയും മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ കൊച്ചി മെട്രോയുടെ പുതിയ പാത ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷകളാണ് ഉയരുന്നത്. മെട്രോ തൈക്കൂടത്തേക്ക് നീളുന്നതോടെ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ALSO READ: കാർ ബോംബ് സ്‌ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്ക്
വൈറ്റിലയിലേക്ക് മെട്രോ എത്തുന്നതോടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയുമെന്നാണ് വിലയിരുത്തല്‍. വൈറ്റിലയോട് ഒപ്പം തന്നെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കുകൂടി മെട്രോ എത്തുമ്പോള്‍ ട്രെയിന്‍ ബസ് യാത്രക്കാര്‍ക്ക് ഒരുപോലെ സൗകര്യമാവുകയാണ് ഇത്.
പുതിയ പാതയില്‍ മെട്രോ ഓടി തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണം വളരെയധികം കൂടാനിടയുണ്ടെന്നാണ് കെ എം ആര്‍ എല്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ശരാശരി നാല്‍പതിനായിരം പേരാണ് ദിവസേന മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഇത് എഴുപത്തി അയ്യായിരം വരെ ആകുമെന്നാണ് കണക്ക് കൂട്ടല്‍.
ALSO READ: നെഹ്റു ട്രോഫി ജലമേളയിൽ സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി
Post Your Comments