Latest NewsKeralaNews

പിഎസ്‌സി പരീക്ഷ തട്ടിപ്പ് : അന്വേഷണം മുന്‍ റാങ്ക് ലിസ്റ്റുകളിലേയ്ക്കും : മുമ്പും ഇത്തരത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സംശയം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാത്തട്ടിപ്പില്‍ സമഗ്ര അന്വേഷണം നടത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികള്‍ പി.എസ്.സി. പരീക്ഷത്തട്ടിപ്പ് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി, മുന്‍ വര്‍ഷങ്ങളിലെ റാങ്ക് പട്ടികകളിലേക്ക് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നീളുന്നു. ഇതിനായി മുന്‍ പരീക്ഷകളെക്കുറിച്ചും റാങ്ക് പട്ടികകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് പി.എസ്.സി. സെക്രട്ടറിയോട് ആവശ്യപ്പെടും.

Read Also : പിഎസ്‌സി പരീക്ഷാ കോപ്പിയടി: കേസിലെ മുഖ്യ പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരമയച്ചു, പ്രതി കീഴടങ്ങി

മറ്റു പരീക്ഷകളിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നോ എന്നാണ് പരിശോധിക്കുക. എത്രവര്‍ഷത്തെ പരീക്ഷകള്‍ പരിശോധിക്കണമെന്ന കാര്യം അന്വേഷണസംഘം ചര്‍ച്ചചെയ്ത് തീരുമാനിക്കും. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് സമഗ്രാന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

പരീക്ഷത്തട്ടിപ്പ് കേസിലെ അഞ്ചാംപ്രതിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ഗോകുല്‍ മജിസ്ട്രേറ്റിനു മുന്നില്‍ തിങ്കളാഴ്ച കീഴടങ്ങി. പ്രതികള്‍ പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ഇയാള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.

ഗോകുലിനെ 16 വരെ റിമാന്‍ഡ് ചെയ്തു. കീഴടങ്ങിയതിനു പിന്നാലെ ഇയാളെ സേനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈബ്രാഞ്ച് സംഘം അപേക്ഷ നല്‍കി. ഫയര്‍മാന്‍ റാങ്ക് പട്ടികയില്‍ ഗോകുല്‍ ഉള്‍പ്പെട്ടതും പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button