Latest NewsIndiaNews

പാകിസ്ഥാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി അമേരിക്കയുടെ ഭാഗമായ അപ്പാച്ചെ ഇന്ത്യന്‍ സൈന്യത്തിലെത്തുന്നു

ന്യൂഡല്‍ഹി: പാകിസ്ഥാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി അമേരിക്കയുടെ ഭാഗമായ അപ്പാച്ചെ ഇന്ത്യന്‍ സൈന്യത്തിലെത്തുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള പോര്‍ വിമാനങ്ങളാണ് അപ്പാച്ചെ. പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ എയര്‍ ചീഫ് ബി എസ് ധനോവ സേനക്കായി അപ്പാച്ചെ ഹെലികോപ്ടറ്ററുകള്‍ ഏറ്റുവാങ്ങും.

Read Also : അമേരിക്ക-ചൈന വ്യാപാര യുദ്ധം : ഇന്ത്യയ്ക്ക് തിരിച്ചടി ഒപ്പം കേരളത്തിനും

ലോകത്തിലെ തന്നെ അത്യാധുനിക ഹെലികോപ്റ്ററുകളില്‍ ഒന്നാണ് അപ്പാച്ചെ എഎച്ച് 64 ഇ. എട്ട് അപ്പാഷെ ഹെലികോപ്റ്ററുകളാണ് സേനയ്്ക്കായി എത്തുന്നത്. അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാച്ചെ ഹെലികോപ്റ്റര്‍. ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് വര്‍ദ്ധിക്കുമെന്നാണ് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 2 അപാച്ചെ ഹെലിക്കോപ്റ്ററുകള്‍ക്കുള്ള 13,952 കോടി രൂപയുടെ കരാര്‍ 2015 സെപ്റ്റംബറിലാണു വ്യോമസേനയും യുഎസ് ബോയിംഗും തമ്മില്‍ ഒപ്പിട്ടത്.

Read Also : കശ്മീരിനെ ഒരു പട്ടാളക്യാമ്പാക്കി; 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ പ്രകാശ് കാരാട്ട്

ഏത് ഇരുട്ടിനെയും ഭേദിക്കാനുള്ള കഴിവും , ഒപ്പം അത്യാധുനിക സെന്‍സറുകളും എഎച്ച് 64ഇ അപ്പാഷെ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്. ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എന്നിവയും അപ്പാച്ചെയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. വെടിയുണ്ടകള്‍ ചെറുക്കാന്‍ കെല്‍പ്പുള്ള കവചമാണ് അപ്പാച്ചെയ്ക്ക്. മിനിറ്റില്‍ 128 മിസൈലുകള്‍ പ്രയോഗിക്കാന്‍ കഴിയുന്നതും അപ്പാച്ചെയുടെ സവിശേഷതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button