Latest NewsIndia

91 വയസുകാരനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിനുള്ളിലാക്കി തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി: 91 വയസുകാരനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിനുള്ളിലാക്കി തട്ടിക്കൊണ്ടുപോയി. സൗത്ത് ഡല്‍ഹിയില്‍ ഗ്രേറ്റര്‍ കൈലാഷ് – II പ്രദേശത്തുനിന്ന് കിഷന്‍ ദേവ് ഘോസ്‌ലയെയാണ് കാണാതായത്. വീട്ടുജോലിക്കാരന്‍ ബിഹാര്‍ സ്വദേശി കിഷന്‍ (22) ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയെന്നാണ് പ്രാഥമിക നിഗമനം.

Also read : കശ്മീരിനെ ഒരു പട്ടാളക്യാമ്പാക്കി; 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ പ്രകാശ് കാരാട്ട്

ഞായറാഴ്ച രാവിലെ മുതൽ ഭര്‍ത്താവിനെയും വീട്ടുജോലിക്കാരനെയും കാണാതായതായി കിഷന്‍ ദേവ് ഘോസ്‌ലയുടെ ഭാര്യ സരോജ് ഘോസ്‌ല പറയുന്നു. ശനിയാഴ്ച രാത്രി 6.30 ന് വീട്ടുജോലിക്കാരന്‍ ഇരുവര്‍ക്കും ചായ നല്‍കിയിരുന്നു. പിന്നീട് ഞായറാഴ്ച രാവിലെ 5.30ഓടെ താന്‍ ഉണര്‍ന്നു. അപ്പോള്‍ ഭര്‍ത്താവും ജോലിക്കാരനും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഉടന്‍തന്നെ സെക്യൂരിറ്റി ഗാര്‍ഡിനെയും പോലീസിനെയും തൊട്ടടുത്ത് താമസിക്കുന്ന മകനെയും വിവരം അറിയിച്ചു.പിന്നീടാണ് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും ഫ്രിഡ്ജും കാണാനില്ലെന്ന് വ്യക്തമായതെന്നു സരോജ് പറഞ്ഞു.

പ്രദേശത്തുനിന്ന് ഫ്രിഡ്ജ് കയറ്റിയ വാഹനം കടന്നുപോയിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചതോടെയാണ് കിഷന്‍ ദേവ് ഖോസ്‌ലയെ ഫ്രിഡ്ജിനുള്ളിലടച്ച്‌ തട്ടിക്കൊണ്ടു പോയതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. . പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങിയതായി സൗത്ത് ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച ദേവ് ഘോസ്‌ല ഐക്യരാഷ്ട്രസഭയിലും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button