ദുബായ്: ടിക് ടോക്കിൽ ലിപ് സിംഗിലൂടെ പാട്ട് പാടി പതിനൊന്ന് വയസ്സുള്ള മകൾ നശിപ്പിച്ചത് അമ്മയുടെ ബാങ്ക് സമ്പാദ്യം. 24 വയസ്സുള്ള യുവാവുമായി പെൺകുട്ടി നിരന്തരം പാട്ട് പാടുന്നത് പതിവായിരുന്നു. പെൺകുട്ടി ഒരു മാസത്തിനുള്ളിൽ 3,500 ഡോളർ (ഏകദേശം 15,000 ദിർഹം) ആണ് ഇയാളുമായി ഡ്യൂയറ്റ് ചെയ്യാൻ ചിലവഴിച്ചത്.
ALSO READ: പാകിസ്ഥാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി അമേരിക്കയുടെ ഭാഗമായ അപ്പാച്ചെ ഇന്ത്യന്‍ സൈന്യത്തിലെത്തുന്നു
ഡ്യൂയറ്റ് ചെയ്യാൻ പെൺകുട്ടിയുടെ ഫോൺ ഒരു ഐട്യൂൺസ് അക്കൗണ്ടുമായി ലിങ്ക് ചെയ്യണമായിരുന്നു. അതിനുവേണ്ടി പെൺകുട്ടി നൽകിയത് അമ്മയുടെ ബാങ്ക് വിവരങ്ങളാണ്. പണമെല്ലാം നഷ്ടപ്പെട്ടു. എന്നാൽ യുവാവിന്റെ വീഡിയോയിൽ ലൈംഗിക സ്വഭാവമില്ലാത്തതിനാൽ ഇയാൾക്കെതിരെ നടപടിയെടുക്കില്ലെന്ന് പോലീസ് പറഞ്ഞു. വലിയ തുക ഇടപാടുകൾ നടക്കുമ്പോഴും തന്റെ ബാങ്കോ ഐട്യൂൺസോ തന്നെ അറിയിച്ചിട്ടില്ലെന്ന് അമ്മ വ്യക്തമാക്കി.
ALSO READ: തായ്‌ലന്‍ഡ് സ്വദേശിയായ യുവതിയടക്കം 10 പേരെ സെക്‌സ് റാക്കറ്റില്‍ നിന്നും രക്ഷിച്ചു
മകൾ ഇപ്പോഴും യുവാവിനെ തട്ടിപ്പുകാരനായി കാണുന്നില്ലെന്ന് ‘അമ്മ പറഞ്ഞു. അവർ തമ്മിൽ സ്വകാര്യ ചാറ്റിംഗ് ഉണ്ടെന്നും, അവരുടെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഐട്യൂൺസിൽ നിന്ന് ഇതുവരെ 127 ഡോളർ മാത്രമാണ് മടക്കിനൽകിയതെന്ന് അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ടിക് ടോക് അധികൃതർ വ്യക്തമാക്കി.
.
Post Your Comments