KeralaLatest NewsNews

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി.ജെ.പി പ്രവർത്തകർ. മണ്ഡലം സമിതിയോഗത്തിലാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുയർന്നത്. പ്രവർത്തകരുടെ അഭിപ്രായം സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിക്കുമെന്ന് യോഗത്തിന് മേൽനോട്ടം വഹിക്കാനെത്തിയ ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി.രമേശ് വ്യക്തമാക്കി.

Read also: ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്രീ​രാ​മ​മ​ന്ത്ര​ത്തെ ഉ​പ​യോ​ഗി​ച്ച​ത് ശ​രി​യാ​യില്ലെന്ന് കുമ്മനം

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയോട് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നിന്നും 50,709 വോട്ടുകളാണ് കുമ്മനം നേടിയത്. ശശി തരൂരിന് ഇവിടെ നേടാനായത് 53, 545 വോട്ടുകളാണ്. വരുന്ന ഉപതിരഞ്ഞെടുപ്പിൽ ഇതിലും വലിയ ഭൂരിപക്ഷം തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button