ന്യൂഡൽഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക് ഉള്‍പ്പെടെ ഇന്ത്യൻ നിയമത്തില്‍നിന്ന് മുങ്ങി നടക്കുകയാണെന്ന് ഇന്റർപോളിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് വൈകുന്നതില്‍ ഇന്റര്‍പോളിനോട് അമര്‍ഷം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസമാണ് ഇന്റപോള്‍ സെക്രട്ടറി ജനറല്‍ ജൂര്‍ഗന്‍ സ്‌റ്റോക്കുമായി ആശയ വിനിമയം നടത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2016, 2017, 2018 വര്‍ഷങ്ങളില്‍ ഇന്റര്‍പോളിന് സി.ബി.ഐ യഥാക്രമം 91, 94, 123 റെഡ് കോര്‍ണര്‍ നോട്ടീസ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷകളില്‍ യഥാക്രമം 87, 84, 76 നോട്ടീസുകളാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചത്. മയക്കുമരുന്ന് കടത്ത്, അന്താരാഷ്ട്ര ഭീകരവാദം, കള്ളപ്പണം തുടങ്ങിയവക്കെതിരെ ദീര്‍ഘകാല നയപരിപാടകള്‍ ആരംഭിക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
ALSO READ: ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ആശംസാസന്ദേശം
മലേഷ്യയിലെ കോട്ട ബാരുവില്‍ പ്രസംഗിക്കുന്നതിനിടെയാണ് നായിക് ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയത്. പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യം വിടണമെന്നായിരുന്നു നായിക്കിന്റെ ഒരു പരാമര്‍ശം. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ നൂറിരട്ടി അവകാശം മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടെന്നാണ് നായിക്കിന്റെ മറ്റൊരു പരാമര്‍ശം വിവാദമായത്. അതേസമയം, വംശീയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക് രംഗത്തെത്തി. ഹിന്ദു ചൈനീസ് വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സാക്കിര്‍ നായിക്കിനെതിരെയുള്ള നടപടികള്‍ മലേഷ്യന്‍ സര്‍ക്കാര്‍ കടുപ്പിച്ചതിനെ തുടര്‍ന്നാണ് മാപ്പ് പറച്ചില്‍.
തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതുമൂലം വേദനിക്കേണ്ടി വന്ന എല്ലാവരോടും മാപ്പുചോദിക്കുകയാണെന്നും ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ മനഃപൂര്‍വ്വമോ അല്ലാതെയോ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സാക്കിര്‍ നായിക് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് എടുത്ത കേസില്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.
Post Your Comments