KeralaLatest News

ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണ്; ടിപി സെന്‍കുമാര്‍

കൊച്ചി: സാമാന്യം ആരോഗ്യവാനായിരിക്കുമ്പോള്‍ ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. നിയുക്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആശംസകള്‍ അറിയിച്ച്‌ സെന്‍കുമാര്‍ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് കീഴെ വന്ന പ്രതികരണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും അപ്പോഴല്ലേ വ്യാജമതേതരനും അന്തം കമ്മിക്കും പണികൊടുക്കാനാകുവെന്നും സെൻകുമാർ പറയുകയുണ്ടായി.

Read also:  കേരളത്തിന് പുതിയ ഗവര്‍ണര്‍

ചരിത്രവും മത സംഹിതകളും ശരിയായ മനുഷ്യാവകാശങ്ങളും നിയമങ്ങളും നന്നായി അറിയുന്ന രാഷ്ട്രപ്രതിബദ്ധതയുള്ള,പ്രീണനങ്ങള്‍ക്ക് വഴങ്ങാത്ത മനുഷ്യസ്‌നേഹിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ദേശീയവാദികള്‍ക്ക് എന്നും പ്രചോദനം.ജാതി മത ചിന്തകള്‍ ഇല്ലാതെ എല്ലാ ഭാരതീയരും ഒരമ്മ പെറ്റ മക്കള്‍ എന്ന് വിശ്വസിക്കുന്ന യഥാര്‍ത്ഥ മതേതരവാദി. കേരളത്തിന് മികച്ച വഴികാട്ടിയാവാന്‍ അദ്ദേഹത്തിനാകും. നിയുക്ത കേരള ഗവര്‍ണര്‍ക്ക് ആശംസകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button