KeralaLatest News

തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ നാസില്‍ നടത്തിയ നീക്കം ആസൂത്രിതം : മന:പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്ന് സൂചന : നാസിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ പൊളിയുന്നത് ആസൂത്രിത നാടകം

ദുബായ് : തുഷാര്‍ വെള്ളാപ്പള്ളി-നാസില്‍ അബ്ദുള്ള ചെക്ക് കേസില്‍ നിര്‍ണായക വഴിത്തിരിവ്. തുഷാറിനെതിരായ നാസിലിന്റെ നീക്കം ആസൂത്രിതമെന്ന് നല്‍കുന്ന ചില സൂചനകള്‍ ലഭിച്ചു. നാസിലിന്റെ തുഷാറിനെ മന:പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നുള്ള നാസില്‍ അബ്ദുല്ലയുടെ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read Also : ചെക്ക് കേസ്; നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി

പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല മറ്റൊരാള്‍ക്ക് പണം നല്‍കി തുഷാറിന്റെ ഒപ്പുള്ള ചെക്ക് സംഘടിപ്പിച്ചതാണ് എന്ന് സൂചന നല്‍കുന്നതാണ് സംഭാഷണം . അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ തുഷാര്‍ ഒപ്പിട്ട ചെക്ക് ലഭിക്കുമെന്നും മറ്റ് രേഖകള്‍ കൈവശമുള്ളതിനാല്‍ തുഷാറിനെ കുടുക്കാന്‍ കഴിയുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.

തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുളള സുഹൃത്തിനോട് സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പേരുവെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുളള ബ്ലാങ്ക് ചെക്ക് തനിക്ക് ലഭിക്കുമെന്ന് സുഹൃത്തിനോട് പറയുന്നതാണ്ശബ്ദരേഖയിലുളളത്. തുഷാര്‍ കുടുങ്ങിയാല്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പണം തരും. തുഷാര്‍ അകത്തായാല്‍ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

തുഷാര്‍ ഇത്തരത്തില്‍ പലരെയും വിശ്വാസത്തിലെടുത്ത് ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടുണ്ടെന്നും സുഹൃത്തിനോട് നാസില്‍ അബ്ദുളള പറയുന്ന വാക്കുകളില്‍ നിന്ന് വ്യക്തമാണ്. തുഷാര്‍ ദുബായില്‍ എത്തി അറസ്റ്റിലാകുന്നതിന് മുന്‍പുളള ശബ്ദരേഖയാണ് ഇതെന്നാണ് സൂചന.എന്നാല്‍ ഇതുസംബന്ധിച്ച്‌ പ്രതികരിക്കാന്‍ നാസില്‍ തയ്യാറായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button