മുംബൈ: മഹാറാണ പ്രതാപിന്റെ പിന്തുടർച്ചക്കാരനായ ഉദയ്പുര്‍ രാജകുമാരന്‍ ലക്ഷ്യരാജ് സിങ്ങ് മേവാര്‍ മഹീന്ദ്രയുടെ ജനപ്രിയവാഹനം ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ഥാര്‍ 700 സ്വന്തമാക്കി.
ALSO READ: കാമുകൻ പണം നൽകിയില്ല, കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
രാജസ്ഥാനിലെ മഹീന്ദ്ര ഷോറൂമില്‍ വച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്നെയാണ് രാജകുമാരന് പുതിയ വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്.
ALSO READ: കാണികളെ ആവേശത്തിമിര്‍പ്പിലാഴ്‍ത്തി നെഹ്രുട്രോഫി വള്ളംകളി കാനഡയിലും അരങ്ങേറി
ലക്ഷ്യരാജ് സിങ് മേവാറിന് ഥാർ 700 നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഉദയ്‍പൂര്‍ രാജകുടുംബത്തിന്റെ വാഹനപ്രേമം പ്രസിദ്ധമാണ്. രാജകുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു വിന്റേജ് കാര്‍ മ്യൂസിയം തന്നെയുണ്ട്. റോള്‍സ് റോയിസ്, റൈറ്റ് ഹാന്‍ഡ് കാഡിലാക്, മെഴ്‌സിഡസ് കാറുകള്‍, 1947 ഷെവര്‍ലെ ബസ്, 1950 മോറിസ് ടൈഗര്‍, ഫോര്‍ഡ് മോഡല്‍ എ, 1942 ഫോര്‍ഡ് ജീപ്പ് തുടങ്ങിയ വാഹനങ്ങളുടെ ആദ്യകാല മോഡലുകളുടെ ശേഖരമാണ് മ്യൂസിയം നിറയെ.
Post Your Comments