Latest NewsKerala

‘രണ്ടില’ ഇല്ലാത്ത പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിയെ കുറ്റപ്പെടുത്തി അഗസ്തി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ലഭിക്കാത്തതിന് കാരണമായത് ജോസ് കെ മാണിയുടെ പിടിവാശിയാണെന്ന് കേരളാ കോൺഗ്രസ് നേതാവ് ഇ ജെ അഗസ്തി. രണ്ടില അനുവദിക്കണമെങ്കിൽ പാർട്ടി ചെയർമാനായി നിലവിൽ സ്ഥാനമേറ്റെടുത്തിരിക്കുന്ന പി ജെ ജോസഫിന്‍റെ കത്ത് വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

ALSO READ: എൽ ഡി എഫിന് തിരിച്ചടി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി കളക്ടർ അറിയിച്ചു

ജോസ് വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കിൽ ചിഹ്നത്തിന്‍റെ പ്രശ്നം പരിഹരിക്കാമായിരുന്നു. സ്ഥാനാർത്ഥിത്തർക്കത്തിൽ തന്‍റെ പേര് വലിച്ചിഴച്ചതിൽ പ്രവർത്തകർക്ക് പ്രയാസമുണ്ടെന്നും അഗസ്തി പ്രമുഖ ടെലിവിഷൻ മാധ്യമത്തോട് പറഞ്ഞു.

പാര്‍ട്ടി ഭരണ ഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ അധികാരമെല്ലാം വര്‍ക്കിംഗ് ചെയര്‍മാനില്‍ നിക്ഷിപ്തമാകുമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം. അതേസമയം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതായി ജോസ് പക്ഷവും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ജോസഫ് – ജോസ് പക്ഷങ്ങള്‍ക്കുള്ള ചെയര്‍മാൻ തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലാണ്. തനിക്കാണ് ചെയര്‍മാന്‍റെ അധികാരം എന്നറിയിച്ച് പി ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.

ALSO READ: ഗർഭസ്ഥ ശിശുവിന്റെ ജഡം ഓവുചാലില്‍ നിന്ന് കണ്ടെത്തി

ഇത് നിലനില്‍ക്കെയാണ് പാലായിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ ജോസഫിന്‍റെ അനുമതി വേണമെന്ന് തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.

ജോസഫ് ചിഹ്നം അനുവദിച്ചാല്‍ തന്നെ ആരെങ്കിലും എതിര്‍ത്താല്‍ നിയമപ്രശ്നം ഉണ്ടാകുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ ജോസഫ് വച്ച ഉപാധി. ചെയര്‍മാനായി അംഗീകരിക്കില്ലെന്നും വര്‍ക്കിംഗ് ചെയര്‍മാനെന്ന നിലയില്‍ ജോസഫ് ചിഹ്നം അനുവദിച്ചോട്ടെ എന്നുമായിരുന്നു ജോസ് കെ മാണിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button