ശ്രീനഗര്‍: നഗരത്തില്‍ ഗുപ്കര്‍ റോഡിലെ ഹരി നിവാസ് അതിഥി മന്ദിരത്തില്‍ വെളുത്ത താടി നീട്ടി മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല… അഞ്ചു കിലോമീറ്റര്‍ അകലെ, ജമ്മു-കശ്മീര്‍ ടൂറിസം കോര്‍പറേഷന്റെ ‘ചെശ്മശാഹി’യിലെ 211ാം നമ്പര്‍ ഹട്ടില്‍ ഏകാന്തയായി മറ്റൊരു മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി… സംസ്ഥാന വിഭജന പ്രഖ്യാപനത്തിനു മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ കരുതൽ തടവിലാക്കിയ താഴ്വരയിലെ ഉന്നത നേതാക്കളുടെ ഇപ്പോഴത്തെ വിശേഷങ്ങൾ ഇങ്ങനെയാണ്. അതെ സമയം ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുന്നതിനോടനുബന്ധിച്ചാണ് കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഇരുവരേയും കരുതൽ തടങ്കലിൽ വച്ചത്.
ഈ ആഴ്ച രണ്ട് തവണ ഒമർ അബ്ദുല്ലയുടെ കുടുംബം ശ്രീനഗറിലെ ഹാരി നിവാസിൽ അദ്ദേഹത്തെ കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച അദ്ദേഹത്തിന്റെ സഹോദരി സാഫിയയേയും അവരുടെ കുട്ടികളേയും 20 മിനുറ്റ് സന്ദർശിക്കാൻ അനുവദിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ മാതാവിനേയും സഹോദരിയേയും സന്ദർശിക്കാൻ വ്യാഴാഴ്ച അനുവദിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.ആദ്യം ഹരിനിവാസിലായിരുന്നു ഇരുവരെയും തടവിലാക്കിയിരുന്നതെങ്കിലും മൂന്നു ദിവസത്തിനുശേഷം മെഹബൂബയെ ‘ചെശ്മശാഹിയിലേക്ക് മാറ്റി. കശ്മീരിലെ ഏറ്റവും തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലുമാണ്.
വാര്‍ത്താവിനിമയ സൗകര്യമോ സന്ദര്ശകെരയോ അനുവദിക്കാതെ തടവിലാക്കപ്പെട്ട ഇരുവരെയും ആഗസ്റ്റ് 22 മുതല്‍ ബന്ധുക്കളെ കാണാന്‍ അനുവദിച്ചിട്ടുണ്ട്. ഈയാഴ്ച ഉമര്‍ അബ്ദുല്ലയെ കാണാന്‍ സഹോദരി സഫിയയും കുട്ടികളും പിതൃസഹോദരി സുരയ്യയും എത്തിയിരുന്നു. വീട്ടു തടങ്കലില്‍ കഴിയുന്ന പിതാവ് ഫാറൂഖ് അബ്ദുല്ലയുമായി ഈദ് ദിനത്തില്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചിരുന്നു. മെഹബൂബയെ സന്ദര്‍ശിക്കാന്‍ മാതാവ് ഗുല്‍ഷനും സഹോദരി റൂബിയയുമെത്തി.ശരീരാരോഗ്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്താറുള്ള ഉമര്‍ ജയില്‍ വളപ്പിലൂെട നടന്നാണ് വ്യായാമം ചെയ്യുന്നത്. ”അറസ്റ്റിനുശേഷം ഇതുവരെ ഉമര്‍ ഷേവ് ചെയ്തിട്ടില്ല. അദ്ദേഹമിപ്പോള്‍ താടി വളര്‍ത്തിയിരിക്കുകയാണ്” -ഉമറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഇരുവര്‍ക്കും ടി.വി അനുവദിച്ചിട്ടില്ലെങ്കിലും പിന്നീട് റേഡിയോ നല്കുകയുണ്ടായി.”റെക്കോര്‍ഡ് ചെയ്യാവുന്ന ഉപകരണങ്ങള്‍ നിയമപ്രകാരം അനുവദനീയമല്ല. അതിനാല്‍ മൊബൈല്‍ ഫോണ്‍ നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ അഭ്യര്‍ഥനപ്രകാരം ഡീവീഡി പ്ലെയര്‍ അനുവദിച്ചു. ഒപ്പം കുറച്ച് പുസ്തകങ്ങളും നല്കി” – ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മെഹബൂബക്ക് അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു വനിതകോണ്‍സ്റ്റബിളിനെ അനുവദിച്ചു. പുറത്തു വരാതെ മുഴുസമയവും മുറിക്കുള്ളില്‍ കഴിയാനാണ് അവര്‍ താല്പര്യപ്പെടുന്നതെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.മുന്‍ മുഖ്യമന്ത്രിമാരായതിനാല് പ്രോട്ടോകോള്‍ പ്രകാരമുള്ള ഭക്ഷണം നല്‍കുന്നുണ്ട്. ചിലയവസരങ്ങളില്‍ വീട്ടില്‍നിന്നുള്ള ഭക്ഷണവും അനുവദിക്കുന്നു.
Post Your Comments