KeralaLatest News

പാലായില്‍ ഇനി വാശിയേറിയ പോരാട്ടം; എല്‍ ഡി എഫിന്റെ വിജയ സാധ്യത കൂടിയെന്ന് മാണി സി കാപ്പന്‍

പാല: ജോസ് കെ മാണിയും ജോസഫും തമ്മില്‍ മാനസികമായി അകന്നത് എല്‍ ഡി എഫിന്റെ വിജയ സാധ്യത കൂട്ടിയെന്ന് മാണി സി കാപ്പന്‍. ജോസ് ടോമിനേക്കാള്‍ പാലാക്കാര്‍ക്ക് സുപരിചിതനായ സ്ഥാനാര്‍ത്ഥി താനാണെന്നും അദ്ദേഹം പറഞ്ഞു. നിഷ ജോസ് കെ മാണി മത്സരിച്ചാലും ഇല്ലെങ്കിലും എല്‍ ഡി എഫ് അതൊന്നും കാര്യമാക്കുന്നില്ലെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാകിസ്ഥാന്റെ അനുമതി
അതേസമയം, പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് ജയം ഉറപ്പാണെന്നും യുഡിഎഫിന്റേത് മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും പാലായില്‍ സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിരുന്നില്ലെന്നും നിഷ ജോസ് മാണി പറഞ്ഞു.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ. ജോസ് ടോം പുലിക്കുന്നിലിനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ് തീരുമാനിക്കുന്നത്. യുഡിഎഫ് നിയോഗിച്ച ഉപസമിതി കേരളാ കോണ്‍ഗ്രസ് എം നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഈ തീരുമാനമെടുത്തത്.

ALSO READ: കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി ഈ വ്രതം അനുഷ്ടിക്കുക

സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെ മാണിയുടെ പേരാണ് ജോസ് കെ മാണി വിഭാഗം ഉയര്‍ത്തിയിരുന്നത്. ഇതിനെ പി ജെ ജോസഫ് എതിര്‍ത്തിരുന്നു. ജോസഫ് നിലപാട് കടുപ്പിച്ചതോടെയാണ് യുഡിഎഫ് സമവായ ശ്രമങ്ങളുമായി രംഗത്തെത്തിയത്. ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ജോസ് ടോമിനെ മത്സരിപ്പിക്കാനും തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button