കോഴിക്കോട്: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പോലീസിങ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.പി ജോണ്‍. പി.വി സ്വാമി അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യ ഇപ്പോള്‍ നിക്ഷേപ സൗഹൃദ രാഷ്ട്രമോ’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:തുഷാര്‍ വെള്ളാപ്പള്ളിയെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ഒരു വിഭാഗം രംഗത്ത്
നോട്ടുനിരോധനം കൊണ്ട് ഉദ്ദേശിച്ച നേട്ടം ഉണ്ടായിട്ടില്ലെന്നു മാത്രമല്ല ഇപ്പോള്‍ കരുതല്‍ ശേഖരത്തില്‍ നിന്നും പണമെടുത്ത് പ്രവര്‍ത്തിക്കേണ്ട അവസ്ഥയായി എന്നും ജിഎസ്ടി നടപ്പാക്കിയതിലുള്പ്പെടെ പോരായാമകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ വ്യവസായികളും സംരംഭകരും കള്ളന്മാരാണെന്നും ഞങ്ങള്‍ നിങ്ങളെ പിടികൂടുമെന്നുമുള്ള രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ച പാളിച്ച അംഗീകരിക്കുന്നതിന് പകരം ഒന്നും സംഭവിച്ചിട്ടില്ലെന്ന് കേന്ദ്രം വാദിക്കുന്നത് ശരിയല്ലെന്നും സമ്പദ്ഘടനയ്ക്ക് കാര്യമായ പ്രശ്നങ്ങളുണ്ടെന്ന കാര്യം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപസൗഹൃദമാവുകയല്ല, വ്യവസായ, ജനസൗഹൃദമാവുകയാണ് വേണ്ടതെന്ന് വിഷയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു പറഞ്ഞു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രയാസവും കാരണം ജീവിതത്തില്‍ നിന്ന് ഒഴിവാക്കാവുന്നതെല്ലാം ആളുകള്‍ ഉപേക്ഷിച്ചു തുടങ്ങി. സോപ്പ്, ബിസ്കറ്റ്, ടൂത്ത്പേസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവുണ്ടായെന്നും രാജ്യത്ത് ആറുശതമാനത്തോളം തൊഴില്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അധിക വളര്‍ച്ച മുഴുവന്‍ സമ്പന്നരായ ഒരു ശതമാനത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. 2008ല്‍ വിദേശ നിക്ഷേപം 25 ലക്ഷം കോടി രൂപയായിരുന്നത് 2014ല്‍ 15 ലക്ഷം കോടിയായി കുറഞ്ഞു. 2016മുതല്‍ കൂപ്പുകുത്തി. ഇപ്പോള്‍ വിദേശ നിക്ഷേപം 9.5ലക്ഷം കോടിയായി ചുരുങ്ങി. നോട്ടുനിരോധനത്തിന് ശേഷം കോര്‍പ്പറേറ്റ് നിക്ഷേപത്തില്‍ 60 ശതമാനം ഇടിവുണ്ടായെന്നും 1.10കോടി തൊഴില്‍ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകത്താകമാനമുണ്ടായ തിരിച്ചടികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഉണ്ടായിട്ടുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. സമ്പത്ത് ഒരു ശതമാനത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ഒരു ശതമാനത്തിന്റെ സമ്പത്തിന്റെ വിതരണം 99 ശതമാനത്തിലും എത്തുന്നുണ്ടെന്നും വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് 13 ശതമാനം കുറവ് നേരിട്ടപ്പോള്‍ ഇന്ത്യയില്‍ ഇത് ആറുശതമാനം മാത്രമാണെന്നും സമ്പദ്ഘടനയെ ആരോഗ്യകരമാക്കാന്‍ നോട്ടുനിരോധനത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്കെതിരെ കുരുക്ക് മുറുകുന്നു, സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും
Post Your Comments