KeralaLatest News

പിഎസ്‌സി പരീക്ഷാ കോപ്പിയടി: കേസിലെ മുഖ്യ പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരമയച്ചു, പ്രതി കീഴടങ്ങി

തിരുവനന്തപുരം: പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ കോപ്പിയടി കേസിലെ അഞ്ചാം പ്രതി എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ കീഴടങ്ങി. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. ഗോകുലിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ഇന്നു തന്നെ കസ്റ്റഡി അപേക്ഷ നൽകും.

ALSO READ: 65കാരിയെ കാണ്മാനില്ല

പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുൽ. കേസിലെ മുഖ്യ പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരമയച്ചു കൊടുത്തത് ഗോകുലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ALSO READ: സ്‌കൂള്‍ വാന്‍ പൂര്‍ണമായും കത്തി നശിച്ചു : വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമനായി രക്ഷപ്പെട്ടു

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഗോകുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു പിഎസ്‌സി ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഉത്തരം എസ്എംഎസായി അയച്ചു നൽകിയത് ഗോകുലും സഫീറും ചേർന്നാണെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോകുൽ ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button