Latest NewsIndia

ആം​ബു​ല​ന്‍​സിൽ കടത്താൻ ശ്രമിച്ച 197 കി​ലോ ക​ഞ്ചാ​വ് പി​ടിച്ചെടുത്തു

അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ ആം​ബു​ല​ന്‍​സിൽ കടത്താൻ ശ്രമിച്ച 197 കി​ലോ ക​ഞ്ചാ​വ് പി​ടിച്ചെടുത്തു.  ആ​സാ​മു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ക​ഡ​മം​ത​ല​യി​ല്‍ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞ് നടത്തിയ പരിശോധനയിലാണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ​തോ​ടെ ഡ്രൈ​വ​റും സ​ഹാ​യി​യും ഓ​ടി ര​ക്ഷ​പെ​ട്ടു. വാ​ഹ​ന​ത്തി​ലെ ര​ഹ​സ്യ അ​റ​ക​ളി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ പ്ര​തി​ക​ള്‍ ആം​ബു​ല​ന്‍​സ് ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​യി​രു​ന്നുവെന്നും സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായും പോ​ലീ​സ് അറിയിച്ചു.

Also read : പാക് പതാക വിവാദം : വിഷയം അതീവ ഗുരുതരം: കൊടി വിവാദം പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇടംപിടിച്ചതിനു പിന്നില്‍ പുറമെനിന്നുള്ള ഇടപെടലുണ്ടോ എന്ന് അന്വേഷണം വേണം : എംഎസ്എഫിനെതിരെ എസ്എഫ്‌ഐ രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button