Latest NewsIndia

പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം രാജ്യത്തിന് കൈവരുന്നത് ഒട്ടനവധി നേട്ടങ്ങൾ;- കേന്ദ്ര ധനകാര്യ സെക്രട്ടറി

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം രാജ്യത്തിന് കൈവരുന്നത് ഒട്ടനവധി നേട്ടങ്ങളാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍. ബാങ്കുകളുടെ ലയനം ജീവനക്കാരെ കുറക്കാനല്ലെന്നും കാര്യക്ഷമത കൂട്ടാനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പത്തു പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ചതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: രക്തത്തില്‍ അണുബാധ, വൃക്കകളും തകരാറില്‍; ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരം

നിലവിൽ തൊഴിലാളി യൂണിയൻ സംഘടനകൾ പറയുന്നപോലെ തൊഴിൽ നഷ്ട്ടപ്പെടുന്നു എന്ന വാദം ശരിയല്ല ,ആരെയും പിരിച്ചു വിടാനും ഉദ്ദേശിച്ചട്ടില്ല. ചില ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നതുപോലെ ഒരു ജീവനക്കാരെയും പിരിച്ചു വിടില്ല. ബാങ്കിന്റെ വലുപ്പം കൂടുന്നതനുസരിച്ചു. അതിന്റെ ബിസിനസും വളരും.ഇതുമൂലം കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ദേശീയ മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ALSO READ: ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിങ്ങ് ഫെസ്റ്റിവലിൽ ഇന്ത്യന്‍ പരസ്യവ്യാപാരിയ്ക്ക് ദക്ഷിണ കൊറിയയുടെ ആദരം

പിരിച്ചുവിടലുകള്‍ ഉണ്ടാകില്ലെന്നും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു. മുമ്പ് മൂന്ന് ബാങ്കുകള്‍ ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചതും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലയനവും ഉദാഹരണമാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‍വ്യവസ്ഥയായി മാറുന്നതിന് പിഎസ്ബികളുടെ ലയനം അനിവാര്യമാണ്. 2017 ല്‍ 27 പിഎസ്ബികള്‍ ഉണ്ടായിരുന്നതില്‍ നിന്നും 12 എണ്ണം മാത്രമാക്കിയെന്നും അദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button